പയെറ്റിന് പരിക്ക്, ലോകകപ്പ് പ്രതീക്ഷയ്ക്ക് അവസാനം

- Advertisement -

ഇന്നലെ രാത്രി പയെറ്റിന് ദുരന്ത രാത്രിയായി തന്നെ മാറി. യൂറോപ്പ ലീഗ് ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കിരീടം തേടി ഇറങ്ങിയ പയെറ്റും മാഴ്സെയും എതിരില്ലാത്ത മൂന്നു ഗോളിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആ തോൽവിയിൽ തീരുന്നില്ല ഫ്രഞ്ച് താരത്തിന്റെ സങ്കടം. ഇന്നലെ പരിക്കേറ്റ് കരഞ്ഞു കൊണ്ടാണ് ദിമിത്രി പയറ്റ് കളം വിടേണ്ടി വന്നത്. തൊടയെല്ലിനേറ്റ പരിക്കാണ് പയെറ്റിന്റെ ലോകകപ്പ് പ്രതീക്ഷ തന്നെ ഇല്ലാതാക്കുന്നത്.

ഇന്നലെ ഫൈനലിന് പരിക്ക് കാരണം ഇറങ്ങാൻ പറ്റില്ല എന്ന സ്ഥിതിയിലായിരുന്ന പയെറ്റ് പരിക്കിനെ അവഗണിച്ച് കളിക്കാനിറങ്ങുകയായിരുന്നു. എന്നാൽ 30 മിനുറ്റുകൾ മാത്രമെ പയെറ്റിന് കളിക്കാനായുള്ളൂ. ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെസ്ചമ്പ്സ് ഇന്ന് ലോകകപ്പ് സാധ്യതാ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ആണ് പയെറ്റിന്റെ ഈ പരിക്ക്. കഴിഞ്ഞ യൂറോ കപ്പിൽ ഫ്രാൻസിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും കുറച്ച് കാലമായി ദെസ്ചാമൊസിന്റെ ടീമിൽ പയെറ്റിന് ഇടമുണ്ടായിരുന്നില്ല. മാഴ്സയ്ക്കായി ഈ‌ സീസണിൽ നടത്തിയ മികച്ച പ്രകടനം അതിന് അവസാനം കുറിക്കും എന്ന് കരുതിയ സമയത്താണ് ഈ പുതിയ പരിക്ക്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement