പാവം പോഗ്ബ, ഫ്രാൻസിന്റെ വിജയ ഗോൾ സെൽഫ് ഗോളായി പ്രഖ്യാപിച്ച് ഫിഫ

ഷ്യൻ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഫ്രാൻസ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആസ്‌ട്രേലിയയെ ഫ്രാൻസ് പരാജയപ്പെടുത്തിയത്. ആസ്ട്രേലിയ പൊരുതി തോറ്റപ്പോൾ ടെക്നോളജിയാണ് ഫ്രാൻസിന്റെ രക്ഷക്കെത്തിയത്. ആദ്യ ഗോൾ ഗ്രീസ്മാനും രണ്ടാം ഗോൾ പോഗ്ബയ്ക്കുമായിരുന്നു സ്വന്തം. എന്നാൽ പോഗ്ബയുടെ ഗോൾ സെൽഫ് ഗോൾ ആണെന്നാണ് ഫിഫ ഇപ്പോൾ അറിയിച്ചത്. സമനിലയിലേക്ക് മത്സരം പോകുമെന്ന് തോന്നിച്ചയിടത്താണ് പോഗ്ബയിലൂടെ ഫ്രാൻസ് മത്സരം വരുതിയിലാക്കുന്നത്.

പോഗ്ബയുടെ വെടിച്ചില്ലു ഷോട്ട് ബാറിൽ തട്ടി ആസ്ട്രേലിയൻ ഗോളി റയാന്റെ കയ്യിലെത്തുകയും ഗോൾ ലൈൻ ടെക്കനോളജിയിലൂടെ ഗോളനുവദിക്കുകയുമായിരുന്നു. എന്നാൽ ആസ്ട്രേലിയൻ താരം അസീസ് ബെഹിച്ചിന്റെ ശരീരത്തിൽ കൊണ്ട് ഡിഫ്‌ളെക്‌ട് ചെയ്താണ് ആസ്ട്രേലിയൻ ഗോളി റയാന്റെ കയ്യിലെത്തിയത് എന്നാണ് ഫിഫ പറയുന്നത്. അതിനാൽ അതൊരു സെൽഫ് ഗോളായി പരിഗണിക്കാനാണ് തീരുമാനമെന്നും ഫിഫ കൂട്ടിച്ചെർത്തു.

മത്സരത്തിന് ശേഷം ആസ്ട്രേലിയൻ താരത്തിന്റെ ദേഹത്ത് പന്ത് കൊണ്ട കാര്യം പോഗ്ബ സ്ഥിതികരിച്ചിരുന്നു. താരത്തെ സംബന്ധിച്ചിടത്തോളം ഫ്രാൻസിന്റെ വിജയമാണ് പ്രാധാന്യമെന്നും പോഗ്ബ പറഞ്ഞു. ആദ്യ മത്സരത്തിൽ നേടിയ വിലയേറിയ മൂന്നു പോയന്റുകൾ ഫ്രാൻസിന് ലോകകപ്പിൽ മുതൽക്കൂട്ടാവുമെന്നും പോഗ്ബ കൂട്ടിച്ചെർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial