ജർമനിയോടുള്ള തോൽ‌വിയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ബ്രസീൽ റഷ്യയിൽ വന്നതെന്ന് പൗളിഞ്ഞോ

- Advertisement -

കഴിഞ്ഞ ലോകകപ്പിൽ സ്വന്തം കാണികൾക്ക് മുൻപിൽ 7-1ന്റെ ദയനീയമായ തോൽ‌വിയിൽ നിന്ന് ഒരുപാടു പാഠം ഉൾക്കൊണ്ടാണ് ബ്രസീൽ ഇത്തവണ റഷ്യയിലേക്ക് വണ്ടി കയറിയതെന്ന് ബ്രസീൽ താരം പൗളിഞ്ഞോ. ജർമനിക്കെതിരെ തോൽവിയേറ്റുവാങ്ങിയ ടീമിൽ കളിച്ചിരുന്ന താരമാണ് പൗളിഞ്ഞോ. ബ്രസീൽ റഷ്യയിൽ പന്ത് തട്ടാൻ ഒരുങ്ങുന്നത് മികച്ച മുൻകരുതലോടെയും മികച്ച ആത്മവിശ്വാസത്തോടെയുമാണെന്നും പൗളിഞ്ഞോ പറഞ്ഞു.

ബ്രസീൽ പരിശീലകൻ ടിറ്റെക്ക് കീഴിൽ മികച്ച ഫോമിലാണ് ലോകകപ്പിന് ഇറങ്ങുന്നത്. റഷ്യിലെ ലോകകപ്പിന്  ആദ്യം യോഗ്യത നേടിയ ടീമാണ് ബ്രസീൽ. ഞായറഴ്ച സ്വിറ്റ്സർലാന്റിനെതിരെയാണ് ബ്രസീലിന്റെ ആദ്യ ലോകകപ്പ് മത്സരം.  തുടർന്ന് കോസ്റ്റാറിക്കക്കെതിരെയും സെർബിയക്കെതിരെയുമാണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement