സഹതാരത്തിന്റെ പാസ് പിഴച്ചു, പാർക്ക് ലോകകപ്പിൽ നിന്ന് പരിക്കേറ്റ് പുറത്ത്

- Advertisement -

സഹതാരത്തിൽ ലക്ഷ്യം തെറ്റിയ പാസിന് ജൂ ഹൂ പാർക്ക് എന്ന ദക്ഷിണ കൊറിയൻ താരം കൊടുക്കേണ്ടി വന്ന വില വലുതാണ്. സ്വീഡനെതിരായ ആദ്യ പകുതിയിൽ പാർക്കിനെ ലക്ഷ്യമാക്കി സഹതാരം കൊടുത്ത പാസ് ത്രോ ആകുമെന്ന് കണ്ടപ്പോൾ ഉയർന്ന് ചാടി പന്തെടുത്ത പാർക്കിന് ലാൻഡിങിൽ പരിക്കേൽക്കുകയായിരുന്നു. ഹാംസ്ട്രിങിന് പരിക്കേറ്റ പാർക്കിനെ സ്ട്രെച്ചറിലാണ് ഡോക്ടർമാർ ഗ്രൗണ്ടിൽ നിന്ന് കൊണ്ടുപോയത്.

താരത്തിന്റെ ഈ ലോകകപ്പിലെ യാത്ര ഇതീടെ അവസാനിച്ചേക്കും. ഹാംസ്ട്രിങ് ആയതു കൊണ്ടു തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ എന്തായാലും പാർക്കിന് കളിക്കാനാകില്ല എന്ന് ഉറപ്പായി. കിം മിൻ വൂ ആണ് പാർക്കിന് പകരമായി ലെഫ്റ്റ് ബാക്കിൽ ഇറങ്ങിയത്. 31കാരനായ ജൂ ഹൂ പാർക്ക് മുമ്പ് ബൊറൂസിയ ഡോർട്മുണ്ട് ബാസെൽ തുടങ്ങിയ യൂറോപ്യൻ ക്ലബുകളിൽ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement