ആദ്യ പകുതിയിൽ ലീഡ് നേടി പനാമ

- Advertisement -

ലോകകപ്പ് ഗ്രൂപ്പ് ജി യിലെ പനാമ- ടുണീഷ്യ മത്സരത്തിന്റെ ആദ്യ പകുതിയിൽ പനാമ എതിരില്ലാത്ത ഒരു ഗോളിന് മുൻപിൽ. ബെൽജിയവും ഇംഗ്ലണ്ടും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് പനാമയും ട്യുണീഷ്യയും ആദ്യ 2 മത്സരസരങ്ങളും തോറ്റ് പുറത്തായിരുന്നു. ആശ്വാസ ജയം തേടിയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്.

മത്സരസത്തിന്റെ മൃഗീയ ഭൂരിപക്ഷം സമയവും ടുണീഷ്യയാണ് പന്ത് കൈവശം വച്ചത്. മികച്ച ഏതാനും അവസരങ്ങൾ സൃഷ്ടിക്കാനും അവർക്കായി. പക്ഷെ മത്സര ഗതിക് വിപരീതമായി 33 ആം മിനുട്ടിൽ പനാമ ഗോൾ നേടി. ലൂയിസ് റോഡ്രിഗസിന്റെ ഷോട്ട് ടുണീഷ്യൻ താരം യാസിൻ മരിയയുടെ ദേഹത്ത് തട്ടി വലയിൽ പതിക്കുകയായിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement