പുതിയ ലോകകപ്പ് റെക്കോർഡിട്ട് പനാമയുടെ ഗോൾ

- Advertisement -

ഈ ലോകകപ്പിൽ ഒരൊറ്റ മത്സരം പോലും ജയിക്കാനാവാതെ റഷ്യയോട് വിട പറയേണ്ടി വന്നെങ്കിലും പനാമക്ക് ആശ്വസിക്കാം, ലോകകപ്പ് ചരിത്രത്തിലെ നിർണായക ഗോൾ നേടിയാണ് പനാമ മടങ്ങുന്നത്. ഇന്നലെ അവർ നേടിയ ഗോൾ അവരുടെ ടൂർണമെന്റിലെ രണ്ടാമത്തെ ഗോളായിരുന്നു. ഈ ഗോളോടെ ഈ ലോകകപ്പിലെ എല്ലാ ടീമുകളും ചുരുങ്ങിയത് 2 ഗോളെങ്കിലും നേടി. ഇതിന് മുൻപുള്ള ഒരു ലോകകപ്പിലും ഇങ്ങനെ സംഭവിച്ചിട്ടില്ല.

മുൻപ് നടന്ന പല ലോകകപ്പിലും ചില ടീമുകൾ ഒരു ഗോൾ പോലും നേടാനാവാത്ത നാണകേടുമായി പുറത്തായിട്ടുണ്ട്. ഈ ലോകകപ്പിൽ പക്ഷെ പങ്കെടുത്ത 32 ടീമുകളും 2 ഗോളോ അതിൽ അധികമോ നേടി. വെറും 13 ടീമുകൾ മാത്രം പങ്കെടുത്ത 1938 ലെ പ്രഥമ ലോകകപ്പിൽ പോലും പിറക്കാത്ത നേട്ടമാണ് റഷ്യയിൽ പിറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement