അന്ന് തുറാം, ഇന്ന് ഉംറ്റിറ്റി!! ഫ്രാൻസിനെ ഫൈനലിൽ എത്തിച്ച പ്രതിരോധ ഗോൾ

1998 ലോകകപ്പ് സെമിയിൽ ഫ്രാൻസ് ക്രൊയേഷ്യയെ നേരിടുകയായിരുന്നു. അന്നത്തെ ക്രൊയേഷ്യ ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിവുള്ളതായിരുന്നു. ആ കഴിവ് ഉപയോഗിച്ച് ഒരു ഗോളിന് ക്രൊയേഷ്യ മുന്നിലും എത്തി. ഗോളടിക്കാൻ കഴിവുള്ള ഹെൻറിയും സിദാനും അടക്കം പല താരങ്ങളുണ്ടായിട്ടും അന്ന് ഫ്രാൻസിനെ രക്ഷിച്ചത് ഒരു ഡിഫൻഡറായിരുന്നു. ലിലിയം തുറാം.

സ്ട്രൈക്കർമാരെ വരെ പുളകം കൊള്ളിക്കുന്ന രണ്ട് ഫിനിഷ് ആണ് തുറാം അന്ന് നടത്തിയത്. ആ ഗോളുകളുടെ ബലത്തിൽ 2-1ന് വിജയിച്ച് അന്ന് ഫ്രാൻസ് ഫൈനലിലേക്ക് കടന്നു. ഇന്നും ഫ്രാൻസിന് ഒരു ഡിഫൻഡറുടെ സഹായം വേണ്ടി വന്നു ഗോൾ നേടാൻ. ഉംറ്റിറ്റി എന്ന ബാഴ്സലോണയുടെ സെന്റർ ബാക്ക്. ഹെഡറുകളിൽ പേര് കേട്ട ഫെല്ലൈനി ആയിരുന്നു ഉംറ്റിറ്റിയ്ക്ക് ഒപ്പമുണ്ടായിരുന്നത്.

എന്നിട്ടും ആ വലിയ ഫെല്ലൈനിയെയും മറികടന്ന് പന്ത് വലയിൽ എത്തിക്കാൻ ഉംറ്റിറ്റിക്കായി. ഉംറ്റിറ്റിയുടെ ഫ്രഞ്ച് കരിയറിലെ മൂന്നാം ഗോൾ മാത്രമായിരുന്നു ഇത്. ഈ ലോകകപ്പിൽ ഫ്രാൻസിനായി മൂന്ന് തവണ ഡിഫൻഡർമാർ വല കുലുക്കി. ക്വാർട്ടറിൽ സെന്റർ ബാക്ക് വരാനെയും, പ്രീക്വാർട്ടറിൽ ഫുൾബാക്ക് പവാർഡും ഫ്രാൻസിനായി ഗോൾ നേടിയിരുന്നു. ഇതിനു മുമ്പ് 1998 ലോകകപ്പിൽ മാത്രമാണ് ഫ്രാൻസിനായി മൂന്ന് ഡിഫൻഡേഴ്സ് സ്കോർ ചെയ്തിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തായ് ദുരന്തം, രക്ഷപെട്ട കുട്ടികൾക്ക് ജേഴ്സി വാഗ്ദാനം ചെയ്ത് ഇംഗ്ലണ്ട് താരം

തായ്ലാന്റ് ഗുഹ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾക്ക് ജേഴ്സി വാഗ്ദാനം ചെയ്ത് ഇംഗ്ലീഷ് ഫുട്ബോൾ താരം. ഇംഗ്ലണ്ട് ഡിഫൻഡർ കെയ്ൽ വാൾക്കറാണ് കുട്ടികൾക്ക് ജേഴ്സി അയച്ചു നൽകാൻ അഡ്രസ്സ് തേടി രംഗത്ത് എത്തിയത്. ഇംഗ്ലണ്ട് ജേഴ്സി അണിഞ്ഞു നിൽക്കുന്ന കുട്ടികളിൽ ഒരാളുടെ ഫോട്ടോ പങ്ക് വച്ചാണ് താരം ട്വിറ്ററിൽ രംഗത്ത് വന്നത്.

 

ലോകം കാത്തിരുന്ന വാർത്ത ഇന്ന് വൈകിട്ടാണ് പുറത്ത് വന്നത്. ഗുഹയിൽ കുടുങ്ങിയ മുഴുവൻ കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും 2 ആഴ്ചകൾക്ക് ശേഷം പുറം ലോകം കണ്ടത്. വാർത്തയിൽ അതിയായ സന്തോഷം രേഖപ്പെടുത്തിയ വാൾക്കർ കുട്ടികൾക്കായി സമ്മാനം വാഗ്ദാനം ചെയ്ത് എത്തിയതോടെ ഫുട്ബോൾ പ്രേമികൾ പൂർണ്ണ പിന്തുണയുമായി എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രൊയേഷ്യയുടെ രക്ഷകനും സെമിയിൽ കളിച്ചേക്കില്ല

അവസാന രണ്ടു മത്സരങ്ങളിലും ക്രൊയേഷ്യയുടെ രക്ഷനായി മാറി ഗോൾകീപ്പർ സുബാസിച് നാളെ നടക്കുന്ന സെമി ഫൈനലിൽ കളിച്ചേക്കില്ല. റഷ്യക്കെതിരായ മത്സരത്തിൽ പരിക്ക് സഹിച്ചായിരുന്നു സുബാസിച് അവസാന അര മണിക്കൂർ കളിച്ചത്. താരം ഇതുവരെ പരിശീലനത്തിനിറങ്ങിയിട്ടില്ല. ഇത് സുബാസിച് നാളെ ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് കാണിക്കുന്നത്.

നേരത്തെ ക്രൊയേഷ്യ ഫുൾബാക്ക് സിമെ സെമി കളിക്കില്ല എന്ന് ഉറപ്പായിരുന്നു. സിമെയ്ക്ക് റഷ്യക്കെതിരായ മത്സരത്തിലായിരുന്നു പരിക്കേറ്റത്. ഇവരെ രണ്ട് പേരെയും കൂടാതെ ഡിഫൻഡർ ലോവ്റെനും പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. നാളെ ഇംഗ്ലണ്ടിനെയാണ് ക്രൊയേഷ്യ സെമിയിൽ നേരിടേണ്ടത്. അവസാന രണ്ട് നോക്കൗട്ട് മത്സരബങ്ങളിലും ഷൂട്ടൗട്ടിലെ സുബാസിചിന്റെ മികവായിരുന്നു ക്രൊയേഷ്യയെ രക്ഷിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അർജന്റീന അണ്ടർ 20 ടീമിനെ പരിശീലിപ്പിക്കാനൊരുങ്ങി സമ്പോളി

അർജന്റീനയുടെ അണ്ടർ 20 ടീമിനെ പരിശീലിപ്പിക്കാനൊരുങ്ങി അർജന്റീന സീനിയർ ടീം കോച്ച് സമ്പോളി. ലോകകപ്പിലേറ്റ പരാജയത്തെ തുടർന്ന് സമ്പോളിയുടെ അർജന്റീന പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന വർത്തകൾക്കിടയിലാണ് താരം സ്പെയിനിൽ നടക്കുന്ന ഇൻവിറ്റേഷൻ ടൂർണമെന്റിൽ അർജന്റീന അണ്ടർ 20 ടീമിനെ  പരിശീലിപ്പിക്കുന്നത്. ലോകകപ്പ് പ്രീ ക്വാർട്ടർ ഫ്രാൻസിനോട് തോറ്റാണ് അർജന്റീന പുറത്തായത്.

അണ്ടർ 20 പരിശീലകനും സമ്പോളിയുടെ സഹായിയുമായിരുന്ന സെബാസ്റ്റ്യൻ ബെക്കാസെസ്‌ സ്ഥാനം ഒഴിഞ്ഞതോടെയാണ് സമ്പോളി ടീമിനെ പരിശീലിപ്പിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് 7 വരെയാണ് സ്പെയിനിൽ അർജന്റീന അണ്ടർ 20 ടീം പങ്കെടുക്കുന്ന ടൂർണമെന്റ്.

സ്പെയിനിൽ നടക്കുന്ന ടൂർണമെന്റിന് ശേഷം സമ്പോളിയുടെ കാര്യത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനം എടുക്കും എന്നാണ് കരുതപ്പെടുന്നത്. അതെ സമയം ഇപ്പോൾ സമ്പോളിയെ പുറത്താകുകയാണെങ്കിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ 9 മില്യൺ യൂറോ നഷ്ടപരിഹാരമായി സമ്പോളിക്ക് നൽകണം. 2019 കോപ്പ അമേരിക്കക്ക് ശേഷമാണ് സമ്പോളിയെ പുറത്താക്കുന്നത് എങ്കിൽ വെറും 1.5 മില്യൺ യൂറോ നഷ്ടപരിഹാരം നൽകിയാൽ മതിയാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“റാകിറ്റിച് ബാഴ്സലോണ ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിംഗ്” – സാവി

ക്രൊയേഷ്യക്ക് വേണ്ടി ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇവാൻ റാകിറ്റിച്ചിനെ പ്രശംസിച്ച് ബാഴ്സലോണ ഇതിഹാസം സാവി. ഇവാൻ റാകിറ്റിച്ച് ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിംഗുകളിൽ ഒന്നാണെന്ന് സാവി അഭിപ്രായപ്പെട്ടു. 2014ൽ സെവിയ്യയിൽ നിന്നായിരുന്നു റാകിറ്റിച് ബാഴ്സയിൽ എത്തിയത്. ഇപ്പോൾ ബാഴ്സ മിഡ്ഫീൽഡ് നയിക്കുന്നത് റാകിറ്റിചാണ്‌.

ഒരോ ദിവസവും റാകിറ്റിച് മെച്ചപ്പെടുകയാണെന്നും ടീമിനനുസരിച്ച് ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാനും റാകിറ്റിചിന് ആകുന്നു എന്നും സാവി പറഞ്ഞു. ഫുട്ബോളിക് റാകിറ്റിച് കാണിക്കുന്ന പക്വതയെയും സാവി പുകഴ്ത്തി. ബാഴ്സലോണയ്ക്ക് 130ൽ അധികം മത്സരങ്ങൾ ഇതിനികം റാകിറ്റിച് കളിച്ചിട്ടുണ്ട്.

റാകിറ്റിചിനെ മാത്രമല്ല ക്രൊയേഷ്യയിൽ റാകിറ്റിചിന്റെ ഒപ്പമുള്ള റയൽ മിഡ്ഫീൽഡർ മോഡ്രിചിനെയും സാവി പ്രശംസിച്ചു. ഇരുവരും ഈ ലോകത്തെ ഇപ്പോഴത്തെ മികച്ച രണ്ട് മിഡ്ഫീൽഡർമാർ ആണെന്നും സാവി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെമി ഫൈനൽ നിയന്ത്രിക്കുക ഇവർ

ഇന്നും നാളെയുമായി നടക്കുന്ന ലോകകപ്പ് സെമി ഫൈനലുകൾ നിയന്ത്രിക്കുന്ന റഫറിമാരെ തീരുമാനമായി. ഇന്ന് ഫ്രാൻസും ബെൽജിയവും തമ്മിൽ നടക്കുന്ന ആദ്യ സെമി നിയന്ത്രിക്കുക ഉറുഗ്വേ റഫറി ആയ ആൻഡ്രേസ് കുൻഹ ആയിരിക്കും. ഇദ്ദേഹം ഇതിനകം തന്നെ ഈ ലോകകപ്പിൽ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ഫ്രാൻസിന്റെ ഓസ്ട്രേലിയക്കെതിരായ മത്സരവും, സ്പെയിൻ ഇറാൻ മത്സരവുമാണ് ഇദ്ദേഹം നിയന്ത്രിച്ചത്.

ഇംഗ്ലണ്ടും ക്രൊയേഷ്യയുമായുള്ള മത്സരം നിയന്ത്രിക്കുക തുർക്കിഷ് റഫറി കൂനറ്റ് കാകിർ ആയിരിക്കും. ഇതിനു മുമ്പ് ഈ ലോകകപ്പിൽ മൊറോക്കോ ഇറാൻ മത്സരവും, നൈജീരിയ അർജന്റീന മത്സരവും ഈ റഫറി ആയിരുന്നു നിയന്ത്രിച്ചത്. കഴിഞ്ഞ ലോകകപ്പിലെ അർജന്റീന-ഹോളണ്ട് സെമിയും ഇദ്ദേഹമായിരുന്നു നിയന്ത്രിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാഞ്ചസ്റ്റർ താരം ഫ്രെഡ് കളിക്കാഞ്ഞത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി ടിറ്റെ

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡ് എന്തുകൊണ്ടാണ് ലോകകപ്പിൽ ഒരിക്കൽ പോലും കളത്തിൽ ഇറങ്ങാതിരുന്നത് എന്നതിന് മറുപടിയുമായി ബ്രസീൽ പരിശീലകൻ ടിറ്റെ. ഫ്രെഡിനേറ്റ പരിക്ക് ലോകകപ്പ് അവസാനം വരെ മാറിയിരുന്നില്ല എന്നാണ് ടിറ്റെ പറഞ്ഞത്. ലോകകപ്പിനു മുന്നോടിയായി സന്നാഹ മത്സരങ്ങൾ കളിക്കുന്ന സമയത്തായിരുന്നു ഫ്രെഡിന് പരിക്കേറ്റത്.

പരിക്ക് മാറില്ല എന്ന് അറിയുമായിരുന്നു എങ്കിൽ എന്തിനാണ് ഫ്രെഡിനെ റഷ്യയിലേക്ക് കൂട്ടിയത് എന്നും വിമർശനം ബ്രസീലിയൻ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. പരിക്ക് ഇത്ര ഗുരുതരമായിരുന്നു എന്ന് അറിയില്ല എന്നാണ് ടിറ്റെ വ്യക്തമാക്കുന്നത്. മധ്യനിരയിൽ കസമേറോയ്ക്ക് പരിക്കേറ്റപ്പോൾ പകരക്കാരനായി ഫെർണാണ്ടീനോ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നത് ബ്രസീലിനെ ലോകകപ്പിൽ വലച്ചിരുന്നു. ഫ്രെഡിന്റെ പരിക്ക് സാാരമുള്ളതാണ് എങ്കിൽ പകരം ഫാബിനോയെയോ ആർതറിനെയോ റഷ്യയിലേക്ക് അയക്കാമായിരുന്നില്ലെ എന്നാണ് വിമർശകർ ചോദിക്കുന്നത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെമി ഫൈനലിന് ഒരുങ്ങുന്ന ക്രൊയേഷ്യക്ക് തിരിച്ചടി

സെമി ഫൈനലിന് തയ്യാറാകുന്ന ക്രൊയേഷ്യൻ ടീമിന് തിരിച്ചടി. പരിക്കേറ്റ ഫുൾബാക്ക് സിമെ വ്സലിക്കൊ സെമിക്ക് ഇറങ്ങില്ല എന്ന് ഉറപ്പായി. താരം റഷ്യക്കെതിരായ സെമി ഫൈനലിൽ ആയിരുന്നു പരിക്കേറ്റ് കളം വിട്ടത്. സ്കാൻ ചെയ്ത ശേഷം സിമെയ്ക്ക് സെമി ഫൈനലിന് ഇറങ്ങാൻ കഴിയില്ല എന്ന് ക്രൊയേഷ്യൻ ടീം അറിയിച്ചു. ഇംഗ്ലണ്ടിനെയാണ് സെമിയിം ക്രൊയേഷ്യ നേരിടുക.

സിമെയ്ക്ക് പകരം വെറ്ററൻ താരം കോർലുക ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. റഷ്യക്കെതിരെയും സിമെയ്ക്ക് പരിക്കേറ്റപ്പോൾ കോർലുക ആയിരുന്നു പകരക്കാരനായി എത്തിയത്. സിമെ കളിക്കില്ല എങ്കിലും ഗോൾകീപ്പർ സുബോസിചും മാൻസുകിചും കളിക്കും എന്ന് ക്രൊയേഷ്യ സൂചന നൽകിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുൻ ബാഴ്സലോണ പരിശീലകൻ ലൂയിസ് എൻറികെ ഇനി സ്പെയിൻ പരിശീലകൻ

സ്പെയിന്റെ പരിശീലകനില്ല പ്രശ്നത്തിന് അവസാനം ഒരു പരിഹാരമായി. ലോകകപ്പിന് തൊട്ടു മുന്നെ ഉണ്ടായ വിവാദങ്ങളും തുടർന്ന് താൽക്കാലികമായി ഫെർണാണ്ടോ ഹിയേറൊ ചുമതലയേറ്റതും ഒക്കെ സ്പെയിനിന്റെ ലോകകപ്പ് പ്രതീക്ഷകളെ തന്നെ ബാധിച്ചിരുന്നു. മുൻ ബാഴ്സലോണാ പരിശീലകനായ ലൂയിസ് എൻറികെ ആണ് ഇപ്പോൾ സ്പെയിനിന്റെ പരിശീലകനായിരിക്കുന്നത്.

രണ്ട് വർഷത്തെ കരാറിലാണ് എൻറികെയെ സ്പെയിൻ പരിശീലക സ്ഥാനത്റ്റ്ഗ് എത്തിച്ചിരിക്കുന്നത്. 48കാരനായ എൻറികെ ബാഴ്സ വിട്ടതിനു ശേഷം ഒരു ചുമതലയും ഏറ്റെടുത്തിരുന്നില്ല. ബാഴ്സലോണയുടെ പരിശീലകനായിരിക്കെ രണ്ട് ലാലിഗ കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും എൻറികെ നേടിയിട്ടുണ്ട്. ഒപ്പം ക്ലബ് ലോകകപ്പും, മൂന്ന് കോപ ഡെൽ റെ കിരീടവും ബാഴ്സലോണ എൻറികെയ്ക്ക് ഒപ്പം ഉയർത്തി.

ബാഴ്സയെ കൂടാതെ റോമയുടെയും സെൽറ്റ ദി വീഗോയുടെയും പരിശീലകനായിട്ടുണ്ട്. റയൽ മാഡ്രിഡിനു ബാഴ്സലോണയ്ക്കും വേണ്ടി 150ൽ അധികം മത്സരങ്ങൾ വീതം കളിച്ചിട്ടുള്ള താരം കൂടിയാണ് എൻറികെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“മെസ്സിയെ തടഞ്ഞ ഞങ്ങൾക്ക് കെയ്ൻ പ്രശ്നമല്ല” – ക്രൊയേഷ്യ പരിശീലകൻ

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഇറങ്ങുന്ന ക്രൊയേഷ്യയ്ക്ക് ഹാരി കെയ്നെ തടയാൻ ആകുമെന്ന് ക്രൊയേഷ്യൻ പരിശീലകൻ ഡാലിച് പറഞ്ഞു. ഈ ലോകകപ്പിൽ ആറ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമതാണ് കെയ്ൻ ഇപ്പോൾ. പക്ഷെ കെയ്നിനെ തടയാൻ മാത്രം കരുത്തുള്ള ഡിഫൻസ് ക്രൊയേഷ്യക്ക് ഉണ്ടെന്ന് ഡെലിച് ഓർമ്മിപ്പിച്ചു.

“അർജന്റീനയുടെ മെസ്സിയെയും ഡെന്മാർക്കിന്റെ എറിക്സണെയും തടയാൻ ഈ ഡിഫൻസിന് പറ്റിയിട്ടുണ്ട്. അതു കൊണ്ട് കെയ്നിനെയും ക്രൊയേഷ്യ ഡിഫൻസിന് തടയാൻ ആവും” ഡെലിച് പറഞ്ഞു. ഇംഗ്ലണ്ടിനെ ഞങ്ങൾ പേടിക്കുന്നില്ല എന്നും നമ്മുടെ കരുത്തിലാണ് ടീമിന്റെ വിശ്വാസമെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.

കെയ്നിനെക്കാൾ ഇംഗ്ലണ്ടിൽ ക്രൊയേഷ്യ കാണുന്ന ഭീഷണിൽ റഹീം സ്റ്റെർലിംഗ് ആണെന്നും ഡെലിച് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

“ലോക ഫുട്ബോളർ പട്ടം മനസ്സിലില്ല, ഉള്ളത് മുഴുവൻ ലോകകപ്പ് കിരീടം” – മോഡ്രിച്

ക്രൊയേഷ്യയെ ലോകകപ്പ് സെമിയിൽ എത്തിച്ച ലുക മോഡ്രിച് തന്റെ ലക്ഷ്യം ക്രൊയേഷ്യയുടെ ലോകകപ്പ് വിജയം മാത്രമാണെന്ന് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കിട്ടുന്ന ബാലൊൻ ഡോറിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മോഡ്രിച് തന്റെ അഭിപ്രായം പറഞ്ഞത്. “ബാലൻ ഡോർ ഇപ്പോൾ തന്റെ മനസ്സിലില്ല. അതിനെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ല” മോഡ്രിച് പറയുന്നു.

ഈ തവണ ചാമ്പ്യൻസ് ലീഗ് കിരീടം റയലിനൊപ്പം നേടിയ മോഡ്രിച് ലോകകപ്പ് കൂടെ നേടുകയാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മെസ്സിക്കും മൊഹമ്മദ് സലായ്ക്ക് ബാലൻ ഡോറിനായുള്ള പോരിൽ കടുത്ത വെല്ലുവിളി നൽകിയേക്കും. കഴിഞ്ഞ വർഷം ക്രിസ്റ്റ്യാനോ ബാലൊൻ ഡോർ നേടിയപ്പോൾ അഞ്ചാം സ്ഥാനത്ത് മോഡ്രിച് ഉണ്ടായിരുന്നു.

ക്രൊയേഷ്യൻ സഹ താരങ്ങൾ നേരത്തെ തന്നെ മോഡ്രിച് ബാലൊൻ ഡോർ അർഹിക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. ക്രൊയേഷ്യയിൽ ആയതു കൊണ്ട് മാത്രമാണ് ആരും മോഡ്രിചിന്റെ മികവ് കാണാത്തത് എന്ന് ക്രൊയേഷ്യൻ താരം ലോവ്റെൻ പറഞ്ഞിരുന്നു. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഇരിക്കുകയാണ് ക്രൊയേഷ്യ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റാകിറ്റിച്ചിനെ പുകഴ്ത്തി ഡാലിച്ച്

ക്രൊയേഷ്യൻ മിഡ്ഫീൽഡർ ഇവാൻ റാകിറ്റിച്ച് തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഉള്ളതെന്ന് ക്രൊയേഷ്യൻ കോച് സ്ലറ്റ്‌കോ ഡാലിച്ച്. തുടർച്ചയായ രണ്ടു പെനാൽറ്റി ഷൂട്ടൗട്ടുകളിൽ അവസാന കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു ടീമിനെ വിജയിപ്പിച്ചത് ഈ ബാഴ്സലോണ താരം ആയിരുന്നു.

“എന്റെ അഭിപ്രായത്തിൽ ക്രൊയേഷ്യൻ കുപ്പായത്തിലെ റാകിറ്റിച്ചിന്റെ ഏറ്റവും മികച്ച ഫോം ആണ് ലോകകപ്പിൽ കാണാൻ കഴിയുന്നത്, ബാഴ്‌സലോണയിലെ മികച്ച ഒരു സീസണിന്റെ തുടർച്ചയായി മാത്രമാണ് ഞാൻ ഇതിനെ കാണുന്നത്” ഡാലിച്ച് പറഞ്ഞു.

അർജന്റീനക്കെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിൽ ക്രൊയേഷ്യയുടെ മൂന്നാമത്തെ ഗോൾ നേടിയത് റാകിറ്റിച്ചായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version