Picsart 22 11 28 14 37 23 299

കാമറൂൺ ഗോൾ കീപ്പർക്ക് എതിരെ അച്ചടക്ക നടപടി, സ്ക്വാഡിൽ നിന്ന് പുറത്താക്കി

കാമറൂൺ ഗോൾകീപ്പർ ആന്ദ്രെ ഒനാനയ്ക്ക് ഇന്ന് നടക്കുന്ന സെർബിയയുമായുള്ള ടീമിന്റെ നിർണായക ലോകകപ്പ് പോരാട്ടം നഷ്ടമാകും. താരത്തെ സ്ക്വാഡിൽ നിന്ന് മാറ്റി നിർത്താൻ കോച്ച് തീരുമാനിച്ചതായാണ് റിപ്പോർട്ട്. അച്ചടക്ക നടപടി ആണെന്നാണ് ടീം വിശദീകരണം എന്നാൽ എന്താണ് ഒനാനയുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റ് എന്നത് വ്യക്തമല്ല. ഓനാനയും കോച്ചും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസം ആണ് ഈ പുറത്താക്കലിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.

ഓനാനക്ക് പകരം സൗദി അറേബ്യയിൽ അഭയ്ക്കുവേണ്ടി കളിക്കുന്ന എപാസിയെ ആകും കാമറൂൺ ഇന്ന് ഇറക്കുക. 26 കാരനായ ഒനാന തന്റെ രാജ്യത്തിനായി 34 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കാമറൂൺ ഇറങ്ങിയപ്പോൾ ഒനാന ആയിരുന്നു വല കാത്തിരുന്നത്.

Exit mobile version