2026ലെ ലോകകപ്പ് നോർത്ത് അമേരിക്കയിൽ

- Advertisement -

2026ലെ ലോകകപ്പിനുള്ള വേദിയായി 3 രാജ്യങ്ങൾ ഒന്നിച്ചുള്ള നോർത്ത് അമേരിക്കയെ തീരുമാനിച്ചു. ഇന്ന് നടന്ന വോട്ടെടുപ്പിലാണ് മൊറോക്കോയെ മറികടന്ന് യു.എസ്.എ, മെക്സിക്കോ, കാനഡ എന്നി രാജ്യങ്ങളിലായാണ് ലോകകപ്പ് നടക്കുക. ഇന്ന് നടന്ന വോട്ടിങ്ങിൽ നോർത്ത് അമേരിക്കക്ക് 134 വോട്ട് ലഭിച്ചപ്പോൾ മൊറോക്കോക്ക് 65 വോട്ട് മാത്രമേ ലഭിച്ചുള്ളൂ.

ഈ ലോകകപ്പിൽ ആവും ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് നടക്കുക. 2002ന് ശേഷം ആദ്യമായാവും ലോകകപ്പ് ഒന്നിൽ കൂടുതൽ രാജ്യങ്ങളിൽ നടക്കുക. 2002ൽ കൊറിയയും ജപ്പാനും സംയുക്തമായാണ് ലോകകപ്പ് നടത്തിയത്. 1994ലാണ് ഇതിനു മുൻപ് ലോകകപ്പ് അമേരിക്കയിൽ നടന്നത്. മെക്സിക്കോ 1970ലും 1986ലും ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement