
ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് തന്നെ വാർത്തകളിൽ നിറയുകയാണ് നൈജീരിയ. നേരത്തെ നൈജീരിയ ടീമിന്റെ ജേഴ്സിയാണ് വാർത്തകളിൽ ഇടം പിടിച്ചതെങ്കിൽ ഇത്തവണ നൈജീരിയ ടീമിന്റെ യാത്ര വസ്ത്രം ആണ് എല്ലാരുടെയും ശ്രദ്ധ ആകർഷിച്ചത്.
നൈജീരിയയുടെ പരമ്പരാഗത വസ്ത്രമായാ ബൂബയും സോകോട്ടോയും അണിഞ്ഞാണ് നൈജീരിയ ടീം ഇന്ന് റഷ്യയിൽ എത്തിയത്. നൈജീരിയയുടെ പരമ്പരാഗതമായ നിറമായ പച്ചയും വെള്ളയും കൊണ്ടാണ് ജേഴ്സിയുടെ നിർമ്മാണം. നേരത്തെ ജേഴ്സിയുടെ വൈവിധ്യം കൊണ്ട് വാർത്തകളിൽ ഇടം പിടിച്ച നൈജീരിയ ഇതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ്. നൈജീരിയയുടെ സംസ്കാരവും പൈതൃകവും തുറന്നു കാണിക്കുന്ന വസ്ത്രമായാണ് ആരാധകർ ഇതിനെ കാണുന്നത്.
നേരത്തെ ജേഴ്സി പുറത്തിറക്കിയ സമയത്ത് നൈക്കി ഔട്ലെറ്റുകൾക്ക് മുൻമ്പിൽ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടിരുന്നു. ജൂൺ 16ന് ക്രോയേഷ്യക്കെതിരെയാണ് നൈജീരിയയുടെ ആദ്യ മത്സരം. അർജന്റീന, ഐസ് ലാൻഡ്, ക്രോയേഷ്യ എന്നിവർ ഉൾപ്പെട്ട ശക്തമായ ഗ്രൂപ്പിലാണ് നൈജീരിയ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial