
മുൻ ആഴ്സണൽ താരം നിക്ലാസ് ബെൻഡ്നറിന്റെ ലോകകപ്പ് സ്വപ്നങ്ങൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസം നോർവീജിയൻ ലീഗിലെ തന്റെ അവസാന മത്സരത്തിന് ഇറങ്ങിയ ബെൻഡ്നർ പരിക്കേറ്റ് കളം വിടുകയായിരുന്നു. തുടയെല്ലിനേറ്റ പരിക്കാണ് ബെൻഡ്നറിന് വിനയായത്. ഇപ്പോൾ നോർവീജിയൻ ക്ലബായ റോസെങ്ബോർഗിലാണ് ബെൻഡ്നർ കളിക്കുന്നത്.
കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച 28 അംഗ ഡെന്മാർക്ക് സ്ക്വാഡിൽ ബെൻഡ്നറിന് ഇടം ലഭിച്ചിരുന്നു. തിങ്കളാഴ്ച ആരംഭിച്ച ഡെന്മാർക്ക് ദേശീയ ടീം ക്യാമ്പിൽ ചേരാനിരിക്കെ ആണ് താരത്തിന്റെ പരിക്ക്. ബെൻഡ്നർ ലോകകപ്പിനു മുമ്പ് തിരിച്ചെത്തുമെന്ന് ഉറപ്പ് പറയാൻ കഴിയില്ല എന്ന് റോസെൻബർഗ് മെഡിക്കൽ സംഘം പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial