
നെയ്മറുടെ കഴിവുകൾക്ക് പരിധിയില്ലെന്ന് ബ്രസീൽ കോച്ച് ടിറ്റെ. ഓസ്ട്രിയക്കെതിരെയുള്ള നെയ്മറുടെ പ്രകടനത്തിനു ശേഷമാണു നെയ്മറെ പുകഴ്ത്തി ബ്രസീൽ പരിശീലകൻ രംഗത്തെത്തിയത്. ഫോമും ഫിറ്റ്നസ്സും നെയ്മറെ സഹായിച്ചാൽ താരത്തിന് നേടാൻ പറ്റുന്നത് എത്രത്തോളമാണെന്ന് എനിക്ക് പോലും അറിയില്ലെന്ന് ടിറ്റെ പറഞ്ഞു.
“നെയ്മറുടെ കഴിവുകളുടെ പരിധി എത്രയാണെന്ന് എനിക്ക് പോലും അറിയില്ല. നെയ്മറുടെ സാങ്കേതിക മികവും കളി മെനയാനുള്ള കഴിവും മികച്ചതാണ്. എതിരാളികളുടെ പെനാൽറ്റി ബോക്സിൽ നെയ്മർ വളരെ അപകടകാരിയാണ്” ടിറ്റെ പറഞ്ഞു.
ഫെബ്രുവരിയിൽ ഏറ്റ പരിക്കിൽ നിന്ന് മോചിതനായി ആദ്യമായാണ് നെയ്മർ ഒരു മത്സരത്തിൽ തുടക്കകാരുടെ പട്ടികയിൽ ഇടം നേടിയത്. മത്സരത്തിൽ മികച്ചൊരു ഗോളോടെ നെയ്മർ റഷ്യയിലേക്ക് ഉള്ള ഒരുക്കം പൂർത്തിയാക്കിയിരുന്നു. മത്സരത്തിൽ ഏകപക്ഷീയമായ 3 ഗോളുകൾക്ക് ബ്രസീൽ ഓസ്ട്രിയയെ പരാജയപ്പെടുത്തിയിരുന്നു. ക്രോയേഷ്യക്കെതിരായ മത്സരത്തിലും പകരക്കാരനായി വന്ന് നെയ്മർ ഗോൾ നേടിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial