ബ്രസീലിന്റെ ഗോൾ വേട്ടക്കാരിൽ മൂന്നാമനായി നെയ്മർ

- Advertisement -

ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ മൂന്നാമനായി സൂപ്പർ താരം നെയ്‌മർ. ഇന്ന് ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തിലെ ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയതോടു കൂടിയാണ് നെയ്മർ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്നത്തെ ഗോളോടെ 55 ഗോളുകളുമായി റൊമാരിയോയ്ക്കൊപ്പം ബ്രസീലിന്റെ റെക്കോർഡ് ബുക്കിൽ പിഎസ്ജിയുടെ താരം ഇടം പിടിച്ചു. ഇതിഹാസതാരങ്ങളായ പെലെയും റൊണാൾഡോയും മാത്രമാണ് നെയ്മാറിന് മുന്നിൽ ഇനിയുള്ളു.

ഇതിഹാസ താരമായ പെലെ ബ്രസീലിനു വേണ്ടി 77 ഗോൾ അടിച്ചപ്പോൾ റൊണാൾഡോ 62 ഗോളാണ് അടിച്ചത്. ഇരുപത്തിയാറുകാരനായ നെയ്മറിന് മുന്നിൽ തകരുവാൻ ഉള്ളതാണീ റെക്കോർഡുകൾ എന്നാണ് നെയ്മറിന്റെ ആരാധകർ പറയുന്നത്. തുടർച്ചയായ വിജയങ്ങൾ ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് ഉണർവേകുന്നുണ്ട്. പരിക്ക് കാരണം മാസങ്ങളോളം കളത്തിനു പുറത്തിരുന്ന നെയ്മർ ഇപ്പോൾ മികച്ച ഫോമിലാണ്. ക്രൊയേഷ്യക്ക് പിന്നാലെ ഓസ്ട്രിയയും മഞ്ഞപ്പടയുടെ മുന്നിൽ കീഴടങ്ങി. ഇൻസ്റാഗ്രാമിലൂടെ തന്റെ ഗോൾ റൊമാരിയോയ്ക്ക് നെയ്മർ സമർപ്പിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement