
സ്വിറ്റ്സർലാന്റിനെതിരായ അപ്രതീക്ഷിത സമനിലയ്ക്ക് ശേഷം ഇന്നലെ ബ്രസീലിന്റെ മൂന്ന് താരങ്ങൾ പരിശീലനത്തിന് ഇറങ്ങിയില്ല. സൂപ്പർ താരമായ നെയ്മർ, മിഡ്ഫീൽഡർ പൗളീനോ, ഡിഫൻഡർ തിയാഗോ സിൽവ എന്നിവരാണ് ഇന്നലെ ട്രെയിനിങ്ങിൽ നിന്ന് മാറി നിന്നത്. എന്നാൽ ബ്രസീലിയൻ ആരാധകർ പേടിക്കേണ്ടതില്ല എന്ന് ബ്രസീൽ മെഡിക്കൽ ടീം അറിയിച്ചു.
സ്വിറ്റ്സർലാന്റിനെതിരെ നടന്ന മത്സരത്തിന്റെ ക്ഷീണത്തിൽ നിന്ന് കരകയറാൻ മൂന്ന് താരങ്ങൾക്കു വിശ്രമം കൊടുത്തതാണെന്ന് ബ്രസീലിയൻ മെഡിക്കൽ ടീം അറിയിച്ചു. കഴിഞ്ഞ മത്സരത്തിൽ പത്തിൽ അധികം തവണ നെയ്മർ മാത്രം ഫൗൾ ചെയ്യപ്പെട്ടിരുന്നു. ഒരു വലിയ പരിക്ക് കഴിഞ്ഞ് വരികയാണ് നെയ്മർ എന്നതുകൊണ്ട് തന്നെ കരുതലോടെയാണ് ബ്രസീൽ ടീം നെയ്മറിനെ കളിപ്പിക്കുന്നത്. പരിശീലനത്തിൽ നിന്ന് മാറി നിന്നു എങ്കിലും മൂവരും അടുത്ത മത്സരത്തിന് ഇറങ്ങും.
വെള്ളിയാഴ്ച കോസ്റ്ററിക്കയ്ക്ക് എതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
