താൻ ലോകകപ്പ് വരെ എത്തിയത് ഹെയർ സ്റ്റൈൽ കൊണ്ടല്ല, വിമർശകർക്ക് മറുപടിയുമായി നെയ്മർ

- Advertisement -

വിമർശകർക്കെതിരെ ശക്തമായി പ്രതികരിച്ച് ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ. ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിന് ശേഷം ഒട്ടേറെ വിമർശനങ്ങളാണ് നെയ്മറിനെതിരെ ഉയർന്നത്. വിമർശകർ നെയ്മറിന്റെ ലോകകപ്പ് സ്‌പെഷൽ ഹെയർകട്ടിനെയും വിമർശിച്ചിരുന്നു. സ്പോർട്ട്സ് ബ്രാൻഡിന് വേണ്ടി സമൂഹ മാധ്യമങ്ങളിൽ പുറത്ത് വിട്ട വീഡിയോയിലാണ് വിമർശകരുടെ വായടപ്പിക്കുന്ന മറുപടി നെയ്മർ കൊടുത്തത്.

“തന്റെ ഹെയർ കട്ട് കൊണ്ടോ പേരിന്റെ മാഹാത്മ്യം കൊണ്ടോ അല്ല താൻ ഇവിടെ വരെ എത്തിയത്, ഫുട്ബോൾ കൊണ്ട് മാത്രമാണ് താൻ ഇന്നത്തെ നിലയിൽ എത്തിയത്. എന്റെ നേട്ടങ്ങൾക്കെല്ലാം കടപ്പെട്ടിരിക്കുന്നത് ഫുട്ബാളിനോടാനാണ് ” ഇങ്ങനെ പോകുന്നു നെയ്‍മറിന്റെ വാക്കുകൾ. വിമർശകരുടെ വായടപ്പിക്കാൻ മികച്ച കളി ഇന്ന് പുറത്തെടുക്കാനായിരിക്കും സൂപ്പർ താരം ശ്രമിക്കുക. സ്വിസിനെതിരായ മത്സരത്തിൽ ലഭിച്ച സമനില ബ്രസീൽ ആരാധകരെ ഞെട്ടിച്ചിരുന്നു. ആദ്യ മത്സരത്തിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതെയാണ് ബ്രസീൽ കളത്തിൽ നിന്നും കയറിയത്.

റഷ്യയിലെ ആദ്യ മത്സരത്തിന് ശേഷം രണ്ടാമത്തെ ഹെയർ സ്റ്റൈലുമായാണ് നെയ്മർ ഇറങ്ങുന്നത്. ബ്ലോണ്ട് ലുക്കുമായി ഇറങ്ങിയ നെയ്മർ മത്സരത്തിന് ശേഷം മുടി മുറിച്ച് മറ്റൊരു സ്റ്റൈൽ സ്വീകരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഇയിൽ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ത്യൻ സമയം വൈകുന്നേരം 5.30നു ആണ് മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement