ലോകകപ്പിനായി പുതിയ ഹെയർസ്റ്റൈലിൽ നെയ്മർ

- Advertisement -

റഷ്യൻ ലോകകപ്പിനായി പുതിയ ഹെയർസ്റ്റൈലിൽ നെയ്മർ. കഴിഞ്ഞ ദിവസം ബ്രസീലിന്റെ അവസാന ട്രെയിനിങ് സെഷനിലാണ് നെയ്മർ പുതിയ ഹെയർസ്റ്റൈലുമായി എത്തിയത്. ഇന്ന് സ്വിറ്റ്സർലാന്റിനെതിരെ മുതൽ അങ്ങോട്ട് ലോകകപ്പ് അവസാനം വരെ ഇതായിരിക്കും നെയ്മറിന്റെ സ്റ്റൈൽ. പരിക്കിൽ നിന്ന് തിരിച്ചെത്തിയ നെയ്മർ അവസാന രണ്ട് മത്സരങ്ങളിൽ രണ്ടിലും ഗോൾ കണ്ടെത്തിയിരുന്നു‌.

എന്നാൽ നെയ്മറിന്റെ പരിക്ക് ഇപ്പോഴും പൂർണ്ണമായി ഭേദമായിട്ടില്ല എന്ന് ബ്രസീലിയൻ പരിശീലകൻ ടിറ്റെ പറഞ്ഞു. നെയ്മർ 100 ശതമാനം ഫിറ്റ് അല്ലായെങ്കിലും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകുമെന്നും ടിറ്റെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement