പരിശീലനത്തിനിടെ പരിക്ക്, വേദനയോടെ നെയ്മർ ഗ്രൗണ്ട് വിട്ടു

- Advertisement -

ബ്രസീൽ ആരാധകരുടെ ആശങ്ക അടങ്ങില്ല. ഇന്നലെ പരിശീലനത്തിനിറങ്ങാതിരിന്ന നെയ്മർ ഇന്ന് പരിശീലനത്തിന് ഇറങ്ങിയപ്പോൾ വീണ്ടും പരിക്ക് വില്ലനായി. ട്രെയിനിങ്ങിനിടെ വേദന അനുഭവപ്പെട്ട താരം നിരാശയോടെ മുടന്തിയാണ് കളം വിട്ടത്. ഗ്രൗണ്ട് വിടുന്നതിനിടെ ദേഷ്യത്തോടെ പന്തും അടിച്ചകറ്റിയാണ് നെയ്മർ പരിശീലക സംഘത്തോടൊപ്പം റൂമിലേക്ക് മടങ്ങിയത്.

ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാന്റിനോടേറ്റ സമനില തന്നെ നിരാശയിലാക്കിയ ബ്രസീൽ ആരാധകർക്ക് നെയ്മറിന്റെ പരിക്കിന്റെ വാർത്ത ഞെട്ടലാണ്. സ്വിറ്റ്സർലാന്റിനെതിരെ ശക്തമായ ഫൗളിംഗ് ആയിരുന്നു നെയ്മർ നേരിട്ടത്. 10ൽ അധികം തവണ താരം ഫൗൾ ചെയ്യപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസം നെയ്മറിന് ബ്രസീൽ വിശ്രമം നൽകിയിരുന്നു. രണ്ട് മാസം മുമ്പ് പി എസ് ജിക്കായി കളിക്കുമ്പോൾ ഏറ്റ പരിക്കല്ല ആങ്കിളിനേറ്റ പുതിയ പരിക്കാണ് നെയ്മറിനെ അലട്ടുന്നത് എന്നാണ് വിവരം

നെയ്മറിന്റെ പരിക്കിനെ കുറിച്ച് ബ്രസീൽ ക്യാമ്പ് ഇതുവരെ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടില്ല എങ്കിലും താരം വെള്ളിയാഴ്ചയേക്ക് ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന് തന്നെയാണ് ഫുട്ബോൾ ആരാധകർ കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement