നെയ്മർ പൂർണ ആരോഗ്യവാനല്ല – ടിറ്റെ

- Advertisement -

റഷ്യൻ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരം ഇന്നാണ്. സൂപ്പർ താരം നെയ്മർ പൂർണ ആരോഗ്യവാനല്ല എന്നാണ് ബ്രസീലിയൻ കോച്ച് ടിറ്റെ പറഞ്ഞത്. പക്ഷെ നെയ്‍മറിനെ പോലൊരു അനുഗ്രഹീത കളിക്കാരന് ടീം ആവശ്യപ്പെടുപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.

പരിക്കിൽ നിന്നും പൂർണഭേദമാവാത്തതിനാൽ ബ്രസീലിനു വേണ്ടി മത്സരം നെയ്മർ സ്റ്റാർട്ട് ചെയ്യാൻ സാധ്യതയില്ല. പിഎസ്ജിയിൽ നിന്നേറ്റ പരിക്കാണ് ലോകകപ്പ് വരെ നെയ്മറിനെ വിടാതെ പിന്തുടരുന്നത്. ലോകകപ്പിന് മുൻപേയുള്ള സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് നെയ്മർ പുറത്തെടുത്തത്.

സ്വിറ്റ്‌സർലൻഡ് ആണ് ഇന്ന് ബ്രസീലിന്റെ എതിരാളികൾ. തങ്ങളുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് മികച്ച തുടക്കം നൽകാൻ ആവും ബ്രസീൽ ശ്രമിക്കുക. ഇന്ത്യൻ സമയം രാത്രി 9.30നു ആണ് മത്സരം. .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement