നെയ്മറിന്റെ പരിക്കിനെ കുറിച്ച് പ്രതികരിച്ച് ബ്രസീൽ ടീം ഡോക്ടർമാർ

- Advertisement -

ബ്രസീൽ ആരാധകർക്ക് ആശ്വസിക്കം. ഇന്ന് പരിശീലനത്തിന് ഇറങ്ങിയപ്പോൾ വേദന അനുഭവപ്പെട്ട് കളം വിട്ട സൂപ്പർ താരത്തിന്റെ പരിക്ക് ഗുരുതരമല്ല. നെയ്മറിന്റെ ശസ്ത്രക്രിയ കഴിഞ്ഞ പരിക്കുമായി ഈ പരിക്കിന് ബന്ധമില്ലെന്നും ഇത് ആങ്കിളിനേറ്റ പരിക്കാണെന്നും ഗുരുതരമല്ലെന്നും ടീം ഡോക്ടർമാർ അറിയിച്ചു.

ട്രെയിനിങ്ങിനിടെ വേദന അനുഭവപ്പെട്ട താരം നേരത്തെ നിരാശയോടെ മുടന്തിയാണ് കളം വിട്ടത്. സ്വിറ്റ്സർലാന്റിനെതിരെ നേരിട്ട ശക്തമായ ഫൗളിംഗ് ആണ് ആങ്കിൾ വേദയക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. 10ൽ അധികം തവണ താരം ആ മത്സരത്തിൽ ഫൗൾ ചെയ്യപ്പെട്ടിരുന്നു. ഇന്ന് ഫിസിയോ തറാപ്പി നടത്തി നാളെ മുതൽ നെയ്മർ ട്രെയിനിങ് പുനരാരംഭിക്കും എന്നാണ് ടീം ഡോക്ടർമാർ അറിയിച്ചത്. വെള്ളിയാഴ്ച ആണ് ബ്രസീലിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement