നെയ്മറിന്റെ പരിക്ക് ഭേദമായി, ക്രൊയേഷ്യക്കെതിരെ കളിക്കും

- Advertisement -

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ പൂർണ്ണമായും പരിക്കിൽ നിന്ന് മുക്തനായതായി ബ്രസീൽ പരിശീലകൻ അറിയിച്ചു. ആഴ്ചകളായി കളത്തിന് പുറത്തായിരുന്ന നെയ്മറിന്റെ തിരിച്ചുവരവ് ഈ ആഴ്ച ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. ഈ ആഴ്ച ഇംഗ്ലണ്ടിലെ ആൻഫീൽഡിൽ നടക്കുന്ന ക്രൊയേഷ്യക്കെതിരായ പോരാട്ടത്തിൽ നെയ്മർ കളിക്കുമെന്നും ടിറ്റെ അറിയിച്ചു. ആദ്യ ഇലവനിൽ ഉണ്ടാകില്ല എ‌ങ്കിലും സബ്സ്റ്റിട്യൂട്ടായി അരമണിക്കൂറോളം സമയം നെയ്മർ കളിക്കും.

ജൂൺ 3നാണ് ക്രൊയേഷ്യക്കെതിരായ മത്സരം. ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞെത്തുന്ന മാർസെലോ, കസമേറോ, ഫെർമീനോ എന്നിവരും ക്രൊയേഷ്യക്കെതിരായ ബ്രസീൽ ടീമിൽ ഉണ്ടാകും. ബ്രസീലിലെ പരിശീലനം കഴിഞ്ഞ ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചു. യുവന്റസ് താരം ഡഗ്ലസ് കോസ്റ്റയും, ഫാഗ്നറും മാത്രമാണ് ഇപ്പോൾ ബ്രസീൽ സ്ക്വാഡിൽ പരിക്കിന്റെ പിടിയിൽ ഉള്ളത്. ഇരുവരും ലോകകപ്പിന് മുന്നേ പൂർണ്ണ കായികക്ഷമത തെളിയിക്കുമെന്ന് ബ്രസീൽ ഡോക്ടർമാർ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement