Picsart 22 11 29 12 38 09 032

നെയ്മറിനെ മിസ്സ് ചെയ്തു എന്ന് ബ്രസീൽ

ഇന്നലെ സ്വിറ്റ്സർലാന്റിന് എതിരെ ബ്രസീൽ വിജയിച്ചു എങ്കിലും നെയ്മറിന്റെ അഭാവം വലിയ രീതിയിൽ ഉണ്ടായിരുന്നു എന്ന് കോച്ചും സഹതാരങ്ങളും. നെയ്മറിന്റെ കുറവ് അറ്റാക്കിൽ ഉണ്ടായിരുന്നു എന്ന് കോച്ച് ടിറ്റെ പറഞ്ഞു. നെയ്മർ കാലുകളിൽ മാജിക്ക് ഉള്ള താരമാണ്. അദ്ദേഹത്തിന് മാന്ത്രിക നിമിഷങ്ങൾ സൃഷ്ടിക്കാൻ ആകും എന്നും കോച്ച് പറഞ്ഞു.

ഇന്ന് നെയ്മറിന്റെ അഭാവം ഞങ്ങൾക്ക് അനുഭവപ്പെട്ടു എന്ന് ക്യാപ്റ്റൻ തിയാഗോ സിൽവയും പറഞ്ഞു.മുഴുവൻ ടീമിനും അദ്ദേഹത്തെ മിസ് ചെയ്തു.ടീമിൽ ഒഴിച്ചുകൂടാനാവാത്ത കളിക്കാരനാണ് അദ്ദേഹം തിയാഗോ സിൽവ പറഞ്ഞു.

തന്റെ കൂടിൽ അറ്റാക്കിൽ നെയ്മർ വേണം എന്നും അദ്ദേഹം ഇല്ലാത്തതിന്റെ കുറവ് ഉണ്ട് എന്നും സ്ട്രൈക്കർ റിച്ചാർലിസൺ പറഞ്ഞു.

Exit mobile version