നെയ്മറിനെ ബ്രസീലിലേക്ക് അയച്ച് പി എസ് ജി

- Advertisement -

പരിക്കിൽ നിന്ന് തിരിച്ചുവരുന്ന നെയ്മറിനെ ബ്രസീലിലേക്ക് പോകാൻ പി എസ് ജി അനുവദിച്ചു. ഈ സീസണിൽ ഇനി പി എസ് ജിക്കായി നെയ്മറിന് കളിക്കാനാവില്ല എന്ന് ഉറപ്പായതോടെ താരത്തെ ബ്രസീലിൽ തന്റെ ദേശീയ ടീമിനൊപ്പം ചേരാൻ അനുവദിക്കുകയായിരുന്നു. ബ്രസീൽ ക്യാമ്പ് തുടങ്ങാൻ ദിവസങ്ങൾ ഉണ്ടെങ്കിലും പരിക്കിൽ നിന്ന് പെട്ടെന്ന് തിരിച്ചുവരാൻ നെയ്മറിന് ബ്രസീൽ ഡോക്ടർമാരുടെ സഹായം ഉപകരിക്കും എന്നതു കണക്കിലെടുത്താണ് പി എസ് ജി നെയമാറിനെ ബ്രസീലിലേക്ക് അയച്ചത്.

കഴിഞ്ഞ ദിവസം പി എസ് ജി ഫസ്റ്റ് ടീമിനൊപ്പം പരിശീലനം ചെയ്യാൻ നെയ്മർ തുടങ്ങിയിരുന്നു. ബ്രസീലിന്റെ 23 അംഗ ലോകകപ്പ് ടീമിൽ സ്ഥാനം പിടിച്ച നെയ്മർ അടുത്ത മാസം ആദ്യം നടക്കുന്ന ക്രൊയേഷ്യക്കെതിരായ സൗഹൃദ മത്സരത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement