റാങ്കിങ്ങിൽ പുതിയ മാറ്റങ്ങളുമായി ഫിഫ

- Advertisement -

ഫിഫ റാങ്കിങ്ങിൽ പുത്തൻ മാറ്റങ്ങൾ കൊണ്ട് വരാൻ ഒരുങ്ങി ഫിഫ. ഇത് പ്രകാരം സൗഹൃദ മത്സരങ്ങൾക്ക് റാങ്കിങ്ങിൽ വരുന്ന പ്രാധാന്യം കുറയും. പുതിയ രീതി പ്രകാരം ഓരോ ടീമിന്റെയും യഥാർത്ഥ ശ്കതി പ്രകടമാകുന്ന രീതിയാണ് ഫിഫ നടപ്പിലാക്കുന്നത്. എലോ റേറ്റിംഗ് പ്രകാരം ആവും ഇനി റാങ്കിങ് നടപ്പിലാക്കുക.

ഇപ്പോൾ നിലവിൽ ഉള്ള രീതി 2006മുതൽ ഉള്ളതാണ്. ഇതിനു മാറ്റാം കൊണ്ട് വരുകയാണ് ഫിഫ ഉദ്ദേശിക്കുന്നത്.  പല രാജ്യങ്ങളും ഈ രീതി ദുരുപയോഗം ചെയ്യാറുണ്ട്. റാങ്കിങ്ങിനെ സ്വാധീനിക്കാൻ വേണ്ടി ശക്തി കുറഞ്ഞ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ നടത്തുന്ന പതിവ് ഇതോടെ ഇല്ലാതെയാവും.  എതിരാളിയുടെ ശക്തിയും നോക്ക് ഔട്ട് മത്സരങ്ങളിലെ ഫലങ്ങളും മാനദണ്ഡമാക്കിയാണ് പുതിയ രീതി. റഷ്യയിൽ നടക്കുന്ന ലോകകപ്പിന് ശേഷമുള്ള ആദ്യ റാങ്കിങ്ങിൽ പുതിയ രീതി നടപ്പിലാക്കപ്പെടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement