ലോകകപ്പിൽ നൂയർ ജർമ്മനിയെ നയിക്കും

- Advertisement -

റഷ്യൻ ലോകകപ്പിൽ ജർമ്മനിയുടെ ഒന്നാം നമ്പർ മാനുവൽ നൂയർ തന്നെ ജർമ്മനിയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിയും. നീണ്ട കാലമായി പരിക്കിന്റെ പിടിയിലായിരുന്ന നൂയർ പരിശീലകൻ ലോ ഇന്ന് പ്രഖ്യാപിച്ച അന്തിമ 23 അംഗ സ്ക്വാഡിൽ ഇടംപിടിച്ചിരുന്നു. അതിനു പിറകെയാണ് നൂയർ തന്നെ ആയിരിക്കും ജർമ്മനിയെ നയിക്കുക എന്ന പ്രഖ്യാപനവും വന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ ബാസ്റ്റിയൻ ഷൈൻസ്റ്റൈഗർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചപ്പോൾ നൂയറിനെ ടീമിന്റെ ക്യാപ്റ്റനായി ഔദ്യോഗികമായി നിയമിച്ചിരുന്നു. എന്നാൽ ക്യാപ്റ്റാനായി പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കകം നൂയർ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വരികയായിരുന്നു. നീണ്ട 9 മാാസത്തിനു ശേഷം കഴിഞ്ഞ ദിവസം ഓസ്ട്രിയക്കെതിരെ ആണ് നൂയർ ഒരു ഫുട്ബോൾ മത്സരം കളിച്ചത്.

അന്ന് വിജയിക്കാനും ജർമ്മനിക്കായില്ല. എങ്കിലും ലോകത്തെ ഒന്നാം നമ്പർ ഗോൾകീപ്പർ എന്ന തന്റെ പേര് ഈ ലോകകപ്പിലും സംരക്ഷിക്കാൻ കഴിയുമെന്നാണ് ചാമ്പ്യന്മാരെ നയിക്കാൻ ഇറങ്ങുന്ന നൂയർ വിശ്വസിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement