“പഴയ ചരിത്രം പറഞ്ഞിരിക്കുന്നത് നാണക്കേട്” നൂയർ

- Advertisement -

ഇന്നലെ ദക്ഷിണ കൊറിയയോടേറ്റ പരാജയം മറക്കാൻ പഴയ ചരിത്രം പറഞ്ഞ് ഇരിക്കുന്നത് നാണക്കേടും ദയനീയവുമാണെന്ന് ജർമ്മൻ ക്യാപ്റ്റൻ മാനുവൽ നൂയർ. “പഴയ പ്രതാപം കൊണ്ട് കാര്യമില്ല. ഇന്നലെ ഞങ്ങൾ ജയിച്ചിരുന്നെങ്കിലും അധികം മുന്നോട്ട് പോകില്ലായിരുന്നു. ഞങ്ങൾ ഗ്രൂപ്പ് കടക്കാൻ അർഹിക്കുന്നില്ല” നൂയർ പറഞ്ഞു.

“ഒരു മത്സരത്തിൽ പോലും ഞങ്ങൾ തൃപ്തിപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചില്ല. എതിർ ടീമുകൾ ഭയപ്പെടുന്ന ജർമ്മൻ ടീമിനെ മൂന്ന് മത്സരങ്ങളിലും കാണാനെ കഴിഞ്ഞില്ല. ഞങ്ങൾ നോക്കൈട്ടിൽ എത്തിയിരുന്നെങ്കിൽ തന്നെ മറ്റു ടീമുകൾക്ക് ജർമ്മനിയെ നേരിടുന്നതിൽ സന്തോഷമെ കാണുമായിരുന്നുള്ളൂ”

എല്ലായിപ്പോഴും ടീമിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏൽക്കാറുണ്ടെന്നും ഇത്തവണയും അതേൽക്കുന്നു എന്നും നൂയർ മത്സര ശേഷം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement