ന്യൂയർ ലോകകപ്പ് കളിക്കുമോ എന്ന തീരുമാനം ഞായറാഴ്ച മാത്രം

ജർമ്മൻ ക്യാപ്റ്റനും ഒന്നാം നമ്പറുമായ മാനുവൽ ന്യൂയർ ലോകകപ്പിന് ഉണ്ടാകുമോ ഇല്ലയോ എന്ന് ഞായറാഴ്ച മാത്രമെ തീരുമാനിക്കു എന്ന് ജർമ്മൻ പരിശീലകൻ ലോ പറഞ്ഞു. നാളെ ഓസ്ട്രിയക്കെതിരെ കളിക്കുന്ന മത്സരത്തിൽ നൂയർ കളിക്കും. നീണ്ട എട്ടു മാസങ്ങളായി പരിക്കിന്റെ പിടിയിലായ നൂയറിന്റെ ആദ്യ മത്സരമാകും ഇത്. നാളത്തെ മത്സരം കഴിഞ്ഞ് നൂയറിനോട് സംസാരിക്കും എന്നും അതിനു ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും ലോ പറഞ്ഞു.

കഴിഞ്ഞ ദിവസം ജർമ്മനിയുടെ അണ്ടർ 20 ടീമുമായുള്ള പരിശീലന മത്സരത്തിൽ നൂയർ കളിച്ചിരുന്നു. പരിശീലന മത്സരത്തിൽ നൂയർ മികച്ചു നിന്നതായാണ് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നൂയറിനെ ജർമ്മനിയുടെ ഒന്നാം നമ്പറായി മാത്രമെ റഷ്യയിലേക്ക് കൂട്ടു എന്നും ലോ പറഞ്ഞു. നൂയർ അവസാന 23ൽ ഉണ്ടാകും എന്നുതന്നെയാണ് ഫുട്ബോൾ പ്രേമികൾ വിശ്വസിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടെസ്റ്റ് ക്രിക്കറ്റിലെ വരുംകാല ശക്തികളാകുക റഷീദ് ഖാനും മുജീബ് ഉര്‍ റഹ്മാനും: രോഹിത് ശര്‍മ്മ
Next articleഛേത്രിക്ക് ഹാട്രിക്ക്; തായ്പെയ്ക്കെതിരെ അഞ്ചടിച്ച് ടീം ഇന്ത്യ