തന്നെ ടീമിൽ എടുക്കാതിരിക്കാനുള്ള കാരണം തിരയുകയായിരുന്നു കോച്ച്- നൈൻഗോലാൻ

- Advertisement -

ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനെസിനെതിരെ രൂക്ഷമായി പ്രതികരിച്ച് റോമയുടെ സൂപ്പർ താരം റാഡ്ജ നൈൻഗോലാൻ. റോബർട്ടോ മാർടീനസിന്റെ ലോകകപ്പ് ടീമിൽ ഇടമില്ല എന്ന് ഉറപ്പായതോടെ ബെൽജിയം മിഡ്ഫീൽഡർ റാഡ്ജ നൈൻഗോലാൻ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തന്നെ ടീമിൽ എടുക്കാതിരിക്കാനുള്ള കാരണം തിരയുകയായിരുന്നു കോച്ചെന്നു നൈൻഗോലാൻ ആരോപിച്ചു.

ബെൽജിയത്തിന്റെ ലോകകപ്പ് ടീമിൽ നിന്ന് റോമൻ മിഡ്ഫീൽഡർ നൈംഗൊലാനെ തഴഞ്ഞ തീർത്തും ടാക്ടികലായ കാരണം കൊണ്ടാണെന്ന് ബെൽജിയം പരിശീലകൻ റോബോർട്ടോ മാർട്ടിനസ്പറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും ടാക്ടികലായ ഇറ്റാലിയൻ ലീഗിൽ കളിക്കുന്ന തന്നെ പുറത്തിരുത്താൻ കോച്ച് വെറുതെ കാരണങ്ങൾ ഉണ്ടാക്കുകയാണെന്നു അദ്ദേഹം ആരോപിച്ചു.

ഇറ്റാലിയൻ ക്ലബ്ബ് റോമയുടെ താരമായ നൈൻഗോലാൻ സീസണിൽ മികച്ച പ്രകടനം നടത്തിയെങ്കിലും മാർട്ടിനസ് താരത്തെ തഴയുകയായിരുന്നു. ടാക്ടിക്കൽ കാരണങ്ങൾ കൊണ്ടാണ് താരത്തെ ഉൾപെടുത്താൻ പറ്റാത്തത് എന്നാണ് മാർട്ടിനസ് പ്രതികരിച്ചത്. എന്നാൽ സീസണിൽ ഭൂരിഭാഗവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിന് പുറത്തിരുന്ന ഫെല്ലിനിയും ഇപ്പോൾ ഫോമിൽ ഇല്ലാത്ത വിറ്റ്സെലും ബെൽജിയം സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഇതൊക്കെ കൊണ്ടാവണം ഇത്രയ്ക്ക് രൂക്ഷമായ പ്രതികരണം താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement