തന്റെ മക്കൾക്ക് വേണ്ടി സലായുടെ ജേഴ്സി വാങ്ങി കവാനി

- Advertisement -

രണ്ട് ദിവസം മുമ്പ് നടന്ന ഈജിപ്ത് ഉറുഗ്വേ മത്സരത്തിന് ശേഷം ഈജിപ്ഷ്യൻ സ്റ്റാർ മൊഹമ്മദ് സലയോട് ജേഴ്സി വാങ്ങിയത് തന്റെ മക്കൾക്ക് വേണ്ടിയെന്ന് ഉറുഗ്വേ സ്ട്രൈക്കർ കവാനി പറഞ്ഞു. മത്സര ശേഷം അന്ന് കളത്തിൽ ഇറങ്ങാതിരുന്ന സലായുടെ അടുത്ത് ചെന്ന് കവാനി ജേഴ്സി ചോദിച്ചു വാങ്ങിയിരുന്നു‌. തന്റെ മക്കൾക്ക് സലായെ അത്രയ്ക്ക് ഇഷ്ടമാണെന്നും സലായെ വലിയ ആരാധനയോടെയാണ് തന്റെ മക്കൾ നോക്കു കാണുന്നതെന്നും പി എസ് ജിയുടെ എക്കാലത്തെയും മികച്ച ഗോൾസ്കോററായ കവാനി പറഞ്ഞു.

ഉറുഗ്വേയ്ക്കെതിരെ പരിക്കായതിനാൽ ബെഞ്ചിൽ ഉണ്ടായിട്ടും സലാ കളിക്കാൻ ഇറങ്ങിയിരുന്നില്ല. സലായില്ലാത്ത ഈജിപ്ത് അവസാന മിനുട്ടുകളിൽ വഴങ്ങിയ ഗോളിൽ ആദ്യ മത്സരത്തിൽ പരാജയം രുചിക്കുകയും ചെയ്തു. അടുത്ത മത്സരം മുതൽ സാല ആദ്യ ഇലവനിൽ തന്നെ ഉണ്ടാകുമെന്നാണ് ഈജിപ്ഷ്യൻ ക്യാമ്പ് സൂചനകൾ നൽകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement