പെരിസിച്ചിനെ പുകഴ്ത്തി യുണൈറ്റഡ് മാനേജർ മൗറീഞ്ഞ്യോ

- Advertisement -

ക്രൊയേഷ്യയുടെ ലോകകപ്പ് ഹീറോ ഇവാൻ പെരിസിച്ചിനെ പുകഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഹോസെ മൗറീഞ്ഞ്യോ രംഗത്തെത്തി. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ പെരിസിച്ചിന്റെ പ്രകടനം വളരെ മികച്ചതാണെന്നും അത് കൊണ്ടാണ് താൻ അദ്ദേഹത്തെ യുണൈറ്റഡിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നതെന്നും മൗ കൂട്ടിച്ചെർത്തു. ഇന്റർ മിലാൻ താരമായ പെരിസിച്ചിന്റെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ തകർത്ത് ക്രൊയേഷ്യക്ക് ലോകകപ്പിലെ ആദ്യ ഫൈനലിലേക്കുള്ള വഴി തുറന്നത്.

ആദ്യ പകുതിയിലെ ഒരു ഗോളിന് പിന്നിട്ടു നിന്ന ക്രൊയേഷ്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് പെരിസിച്ചാണ്. 29-കാരനായ താരം ഒരു ഗോളടിക്കുകയും എക്സ്ട്രാ ടൈമിലെ മരിയോ മൻസുകിച്ചിന്റെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഇന്റർ മിലാനിലും മികച്ച ഫോമിലായിരുന്നു പെരിസിച് കഴിഞ്ഞ സീസണിൽ. ലീഗിൽ നാലാം സ്ഥാനത്തെത്താനും യൂറോപ്യൻ യോഗ്യത ഉറപ്പിക്കാനും ഇന്റെരിനു സാധിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement