ഖത്തർ ലോകകപ്പിന് കൂടുതൽ ടീമുണ്ടാവുമെന്ന് സൂചിപ്പിച്ച് ഫിഫ

- Advertisement -

2022ൽ നടക്കുന്ന ലോകകപ്പിൽ കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. 2026ൽ നടക്കുന്ന ലോകകപ്പിന് നേരത്തെ തന്നെ ഫിഫ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്ന് 48ആക്കി ഉയർത്തിയിരുന്നു. എന്നാൽ 2022ൽ നടക്കുന്ന ലോകകപ്പിലും ഇതിനു സാധ്യതയുടെന്നാണ് ഫിഫ പ്രസിഡന്റിന്റെ നിലപാട്.

ഖത്തറിൽ ഫിഫ 48 ടീമുകളെ വെച്ചുള്ള ലോകകപ്പ് ആണ് നടത്തുന്നതെങ്കിലും ഏഷ്യയിൽ നിന്ന് ഇരട്ടി ടീമുകൾക്ക് പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഇതുവരെ 4 ടീമുകൾ നേരിട്ടും ഒരു ടീം പ്ലേ ഓഫ് വഴിയുമാണ് ഏഷ്യയിൽ നിന്ന് യോഗ്യത നേടിയിരുന്നത്. 48 ടീമുകൾ ആണെങ്കിൽ ഏഷ്യയിൽ നിന്ന് 8 ടീമുകൾക്ക് നേരിട്ട് യോഗ്യത ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത് ഇന്ത്യയെ പോലുള്ള ടീമുകൾക്ക് പ്രതീക്ഷയാണ്.

അതെ സമയം ഖത്തർ ലോകകപ്പിലെ ടീമുകൾ 32ൽ നിന്ന് 48ഉയർത്തിയാൽ ഖത്തറിന് പുറമെ മറ്റു അയാൾ അറബ് രാജ്യങ്ങളെയും ഉൾപ്പെടുത്തി ലോകകപ്പ് നടത്താനും ഫിഫ ഉദ്ദേശിക്കുന്നുണ്ട്.

Advertisement