
- Advertisement -
മൊസാലയുടെ ആരാധകർക്ക് ആശ്വസിക്കാം, ലിവർപൂൾ താരം മൊഹമ്മദ് സലാഹ് ഈജിപ്തിന്റെ കൂടെ പരിശീലനത്തിൽ പങ്കെടുത്തു. കഴിഞ്ഞ മാസം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെ റാമോസിന്റെ ടാകിളിനിടെ സലാഹിന് പരിക്കേറ്റിരുന്നു. അതിനു ശേഷം ആദ്യമായാണ് സലാഹ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
ഇന്ന് നടന്ന വാം അപ് സെഷനിൽ ആണ് സലാഹ് പങ്കെടുത്തത്. സലാഹിന്റെ പരുക്ക് വേഗത്തിൽ പൂര്ണമാവുന്നുണ്ട് എന്നാണ് ടീം ഡോക്ർ ഇഹാബ് ലഹിത അഭിപ്രായപ്പെട്ടത്. എന്നാൽ ഉറുഗ്വേക്കെതിരായ ആദ്യ മത്സരത്തിൽ സലാഹ് കളിക്കുന്ന കാര്യം ഇപ്പോൾ പറയാൻ പറ്റില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു. കഴിഞ്ഞ സീസണിൽ 44 ഗോളുകൾ ആണ് സലാഹ് ലിവർപൂളിന് വേണ്ടി അടിച്ചു കൂട്ടിയത്. സലാഹിന്റെ അഭാവം ഈജിപ്തിന് വലിയ തിരിച്ചടിയാവും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement