Picsart 22 12 18 15 25 18 610

“ഇന്ത്യ ഫിഫ ലോകകപ്പ് നടത്തുന്ന കാലം വിദൂരമല്ല, ഇപ്പോൾ വിദേശ രാജ്യങ്ങൾക്ക് കയ്യടിക്കുന്നവർ ഇന്ത്യക്ക് ആയി കയ്യടിക്കും” – മോദി

ഖത്തർ ലോകകപ്പ് നടത്തുന്നത് പോലെ ഇന്ത്യ ഈ ഫുട്ബോൾ മഹോത്സവത്തിന് ആതിഥ്യം വഹിക്കുന്ന കാലം വിദൂരമല്ല എന്ന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഷില്ലോങ്ങിൽ ഇന്ന് ഒരു ചടങ്ങിൽ സംസാരിക്കുക ആയിരുന്നു നരേന്ദ്ര മോദി. ഇന്ന് ഞങ്ങളുടെയും ലോകത്തിന്റെയും ശ്രദ്ധ ഖത്തറിൽ ആണ് നമ്മൾ വിദേശ രാജ്യങ്ങൾക്ക് വേണ്ടി കയ്യടിക്കുകയും ചെയ്യുന്നു. മോദി തുടർന്നു.

എന്നാൽ ഇന്ത്യ ഇങ്ങനെ ഒരു മഹോത്സവത്തിന് ആതിഥ്യം വഹിക്കുന്ന കാലം വിദൂരമല്ല. മോഡി പറഞ്ഞു. താമസിയാതെ ഇന്ത്യയും ഇതിന് വേദിയാകും. ഇന്ത്യക്ക് വേണ്ടി നിങ്ങൾക്ക് കയ്യടിക്കാനും ആകും. മോദി പറഞ്ഞു. ഇന്ത്യൻ യുവജനതയിൽ എനിക്ക് വിശ്വാസം ഉണ്ട് എന്നും മോദി പറഞ്ഞു.

ഫുട്ബോൾ സ്റ്റേഡിയങ്ങൾ അടക്കം കായിക രംഗത്ത് വലിയ പ്രൊജക്റ്റുകളുടെ പണിപ്പുരയിലാണ് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടുകയാണ്.

Exit mobile version