ഓസിലിനെ രൂക്ഷമായി വിമർശിച്ച് ജർമ്മൻ ഇതിഹാസ താരം

- Advertisement -

ജർമ്മൻ മിഡ്ഫീൽഡർ മെസ്യൂദ് ഓസിലിനെ രൂക്ഷമായി വിമർശിച്ചു ജർമ്മൻ ഇതിഹാസ താരം ലോഥർ മത്തായുസ് രംഗത്ത്. രാജ്യത്തിനായി കളിക്കുമ്പോൾ ഓസിലിന് ആത്മാർത്ഥത ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ലോകകപ്പ് ആദ്യ മത്സരത്തിൽ മെക്സിക്കോയോട് ജർമ്മനി തോറ്റ മത്സരത്തിൽ 90 മിനുട്ടും കളിച്ച ഓസിലിന് പക്ഷെ മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ആയിരുന്നില്ല. ഇതോടെ പല കോണുകളിൽ നിന്നും ഓസിലിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

ഓസിലിന്റെ ശരീര ഭാഷ വളരെ നെഗറ്റീവ് ആയിരുന്നു എന്ന് ആരോപിച്ച ലോഥർ മത്തായുസ് താരം രാജ്യത്തിന്റെ ജേഴ്സി അണിയുമ്പോൾ കളി ആസ്വദിക്കുന്നില്ല എന്നും ആരോപണം ഉന്നയിച്ചു.

1980 മുതൽ 2000 വരെ ജർമ്മനിക്കായി കളിച്ച ലോഥർ മത്തായുസ് 1990 ലോകകപ്പ് നേടിയ ജർമ്മൻ ടീമിൽ അംഗമായിരുന്നു. കരിയറിൽ 5 ലോകകപ്പ് കളിച്ച താരമാണ്‌ ലോഥർ മത്തായുസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement