മൂന്നാമതും ലോകകപ്പിന് ആതിഥ്യമരുളാൻ മെക്സിക്കോ

** ADVANCE FOR WEEKEND EDITONS, MAY 29-30 ** FILE - In this June 29, 1986 file photo, Diego Maradona of Argentina, is lifted up as he holds the World Cup trophy after Argentina defeated West Germany 3-2 in the World Cup soccer final in the Atzeca Stadium, in Mexico City. (Ap Photo/Carlo Fumagalli, File)

2026ലെ ലോകകപ്പിനുള്ള വേദിയായി 3 രാജ്യങ്ങൾ ഒന്നിച്ചുള്ള നോർത്ത് അമേരിക്കയെ തീരുമാനിച്ചു. ഇന്നലെ നടന്ന വോട്ടെടുപ്പിലാണ് മൊറോക്കോയെ മറികടന്ന് യു.എസ്.എ, മെക്സിക്കോ, കാനഡ എന്നി രാജ്യങ്ങളിൽ ലോകകപ്പ് നടത്താൻ തീരുമാനിച്ചത്. മെക്സിക്കോ 1970ലും 1986ലും ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. മൂന്നാം തവണയും ലോകകപ്പിന് ആതിഥ്യമരുളാനുള്ള സുവർണാവസരമാണ് മെക്സിക്കോക്ക് ലഭിച്ചത്.

ലോകകപ്പ് ഫുട്ബാളിന്റെ ചരിത്രത്തിൽ ആദ്യമാവും ഒരു രാജ്യം മൂന്നു തവണ ലോകകപ്പിന് വേദിയാകുന്നത്. 2026ലെ ലോകകപ്പിൽ ആവും ആദ്യമായി 48 ടീമുകൾ പങ്കെടുക്കുക. 1970 ൽ പെലെയും ബ്രസീലും ലോകകപ്പ് കൊണ്ട് പോയപ്പോൾ 1986 മറഡോണ ഒറ്റക്ക് നയിച്ച അർജന്റീനയാണ് കിരീടം സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹിമനസിന് പുതിയ കരാർ നൽകി അത്ലറ്റികോ
Next articleനൈജീരിയക്കെതിരെയുള്ള മത്സരം എളുപ്പമാവില്ലെന്ന് മെസ്സി