Picsart 22 12 04 02 56 06 689

“പന്ത് നഷ്ടപ്പെട്ടാൽ മെസ്സി ടീമിനൊപ്പം ഉണ്ടാകില്ല, ഇത് ഹോളണ്ടിന് സഹായമാകും” – വാൻ ഹാൽ

ലയണൽ മെസ്സി ടീമിന്റെ ഡിഫൻസീവ് ഡ്യൂട്ടികളിൽ പങ്കെടുക്കാത്തത് ഹോളണ്ടിന് സഹായമാകും എന്ന് ഡച്ച് കോച്ച് വാൻ ഹാൽ. മെസ്സി അപകടകാരിയാണ്, അദ്ദേഹം അവസരങ്ങൾ സൃഷ്ടിക്കുകയും സ്വയം അവസരങ്ങൾ ഉണ്ടാക്കി ഗോളുകൾ നേടുകയും ചെയ്യും. എന്നാൽ മെസ്സി പന്ത് നഷ്ടപ്പെടുത്തിയാൽ അത് റിക്കവർ ചെയ്യാൻ ടീമിന് ഒപ്പം ഡിഫൻഡ് ചെയ്യില്ല. ഇത് ഞങ്ങൾക്ക് അവസരം നൽകും. വാൻ ഹാൽ പറഞ്ഞു.

മെസ്സിയെ തടയാൻ ആകുമെന്നും അത് വെള്ളിയാഴ്ച കാണാമെന്നും വാൻ ഹാൽ പറഞ്ഞു.

ക്വാർട്ടറിൽ അർജന്റീനയെ നേരിടുമ്പോൾ ചില പഴയ കണക്കുകൾ തനിക്ക് തീർക്കാൻ ഉണ്ട് എന്നുൻ ഡച്ച് പരിശീലകൻ വാ ഹാൽ പറഞ്ഞു ‌ 2014ൽ അർജന്റീന തങ്ങളെ തോൽപ്പിച്ച മത്സരം ശരിക്കും ഞങ്ങൾ ജയിക്കേണ്ടതായിരുന്നു. തനിക്ക് പഴയ കാര്യങ്ങൾ പറയുന്നത് ഇഷ്ടമല്ല. എങ്കിലും അർജന്റീനയോട് ചില കണക്കുകൾ ഉണ്ട്‌. വാൻ ഹാൽ പറഞ്ഞു.

Exit mobile version