“മെസ്സി ഞങ്ങളെ ഭയപ്പെടുത്തുന്നില്ല” – ഫ്രഞ്ച് താരം തിയോ

ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടുമ്പോൾ മെസ്സി ഞങ്ങളെ ഭയപ്പെടുത്തുന്നില്ല എന്ന് തിയോ ഹെർണാണ്ടസ്. ഇന്നലെ ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷം സംസാരിക്കുക ആയിരുന്നു തിയോ.

തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനൽ കളിക്കുന്നത് അവിശ്വസനീയമായ നിമിഷമാണ് എന്നും ഞങ്ങൾ ഞങ്ങളുടെ ജോലി നന്നായി ചെയ്തു എന്നും തിയോ പറഞ്ഞു. ഈ യാത്ര എളുപ്പമായിരുന്നില്ല എങ്കിൽ ഞങ്ങൾ ഫൈനലിലാണ് ഇപ്പോൽ ഉള്ളത് എന്നത് സന്തോഷം തരുന്നു. തിയോ പറഞ്ഞു‌. ഇന്നലെ മൊറോക്കോക്ക് എതിരെ ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയത് തിയോ ആയിരുന്നു.

Picsart 22 12 15 01 12 00 761

ഈ ഫൈനൽ വിജയിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കും. മെസ്സി ഞങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നും തിയോ പറഞ്ഞു. അർജന്റീന അവിശ്വസനീയമായ ടീമാണ്, പക്ഷേ ഫൈനൽ വിജയിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും എന്നും ഡിഫൻഡർ പറഞ്ഞു.

Exit mobile version