ലോകകപ്പിൽ ബ്രസീലിനെക്കാൾ സാധ്യത സ്പെയിനിനെന്ന് മെസ്സി

- Advertisement -

ലോകകപ്പിൽ താൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് സ്പെയിനിനാണെന്ന് അർജന്റീന സൂപ്പർ താരം മെസ്സി. സ്പെയിനിന്റെ മികച്ച ടീമാണെന്നും അതുകൊണ്ടാണ് അവർക്ക് സാധ്യത കൽപ്പിക്കുന്നത് എന്നും മെസ്സി പറഞ്ഞു. ബ്രസീലിനെക്കാൾ മികച്ച താരങ്ങൾ സ്പെയിനിനാണ് ഉള്ളതെന്നും മെസ്സി കൂട്ടി ചേർത്തു.

കൗട്ടീനോ നെയ്മാർ തുടക്കി തനിക്ക് പരിചയമുള്ള താരങ്ങളുള്ള ബ്രസീലിനെയും തളയ്ക്കാൻ എതിരാളികൾ വിഷമിക്കുമെന്നും മെസ്സി പറയുന്നു. കൗട്ടീനോയുടെയും നെയ്മറിന്റെയും വേഗത കൗണ്ടർ അറ്റാക്കുകളിൽ ബ്രസീലിനെ സഹായിക്കും എന്നും വൈരികളെ കുറിച്ചുള്ള തന്റെ അഭിപ്രായത്തിൽ മെസ്സി പറഞ്ഞു. ഈ സീസണിലെ വലിയ നിരാശ റോമയ്ക്കെതിരായ പരാജയമാണെന്നും മെസ്സി കൂട്ടിചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement