Site icon Fanport

മെസ്സിക്ക് വേണേൽ 50 വയസ്സ് വരെ കളിക്കാം എന്ന് റൊണാൾഡീഞ്ഞോ

ലയണൽ മെസ്സിക്ക് ഇനിയും എത്ര വർഷം വേണമെങ്കിലും കളിക്കാൻ എന്ന് ബ്രസീലിയൻ ഇതിഹാസം റൊണാൾഡിഞ്ഞോ പറഞ്ഞു. എന്റെ അഭിപ്രായത്തിൽ മെസ്സിക്ക് 50 വയസ്സ് വരെ കളിക്കാം, കാരണം മറ്റുള്ളവർക്ക് ഇല്ലാത്ത ഒരു ക്വാളിറ്റി മെസ്സിക്കുണ്ട് എന്നും റൊണാൾഡീഞ്ഞോ പറഞ്ഞു.

ഇത് മെസ്സിയുടെ അവസാന ലോകകപ്പാണ്, ഈ ലോകകപ്പ് വിജയിക്കാൻ സാധ്യമായതെല്ലാം അദ്ദേഹം ഫൈനലിൽ ചെയ്യാൻ പോകുകയാണ്. എന്നും റൊണാൾഡീഞ്ഞോ കൂട്ടിച്ചേർത്തു.

മെസ്സി 22 12 13 02 13 40 615

കൈലിയൻ എംബാപ്പയെ കുറിച്ചും റൊണാൾഡീഞ്ഞോ സംസാരിക്കുകയുണ്ടായി. എംബപ്പെ കളിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്. ഞാൻ അവനിൽ വളരെ സന്തോഷവാനാണ്. അവൻ ഇപ്പോഴും വളരെ ചെറുപ്പമാണ്. അവന് എല്ലാ ഗുണങ്ങളും ഉണ്ട്, വേഗതയും ഡ്രിബിളും, ഗോളിന് മുന്നിൽ, ശാന്തതയും എംബപ്പെക്കും ഉണ്ട്. റൊണാൾഡീഞ്ഞോ പറഞ്ഞു.

ഞങ്ങൾ ബ്രസീലുകാർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള കളിക്കാരാണ് എംബപ്പെ എന്നും റൊണാൾഡീഞ്ഞോ പറഞ്ഞു.

Exit mobile version