Picsart 22 12 08 07 44 20 945

“മെസ്സിയും ഞങ്ങളെ പോലെ മനുഷ്യൻ മാത്രം” – ഡച്ച് ഗോൾ കീപ്പർ

ലയണൽ മെസ്സിയെ നേരിടാൻ താൻ തയ്യാറാണ് എന്ന് ഡച്ച് ഗോൾ കീപ്പർ നൊപേർട്. നാളെ മെസ്സിയെ നേരിടാൻ ഇരിക്കുകയാണ് നെതർലെന്റ്സ്. മെസ്സി നമ്മളെ പോലെ തന്നെയാണ്. അദ്ദേഹവും ഒരു മനുഷ്യനാണ്. നെതർലൻഡ്‌സ് ഗോൾകീപ്പർ ബുധനാഴ്ച പറഞ്ഞു.

മെസ്സി പെനാൾട്ടി എടുക്കുക ആണെങ്കിൽ തടയാൻ ആകും എന്ന് അദ്ദേഹം പറയുന്നു. എല്ലാം ഒരോ നിമിഷം ആണ്. മെസ്സിയും പെനാൾട്ടി നഷ്ടപ്പെടുത്താ., ഈ ടൂർണമെന്റിന്റെ തുടക്കത്തിൽ ഞങ്ങൾ അത് കണ്ടതാണ്. നൊപേർട് പറഞ്ഞു.

94 അന്താരാഷ്ട്ര ഗോളുകളിൽ 26 പെനാൽറ്റി കിക്കെടുത്ത മെസ്സി അതിൽ 21 എണ്ണം ഗോളുകൾ ആക്കി മാറ്റിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ട് ഗോൾകീപ്പർ ചെസ്നി മെസ്സിയൂടെ പെനാൾട്ടി കിക്ക് തടഞ്ഞു.

Exit mobile version