മെസ്സി ലോകകപ്പിൽ നിന്ന് മടങ്ങുന്നത് ഈ നാണക്കേടുമായി

- Advertisement -

ഇന്ന് പ്രീക്വാർട്ടറിൽ ഫ്രാൻസിനെതിരെ ഗോൾ നേടാൻ കഴിയാത്തതോടെ മെസ്സിയുടെ നോക്കൗട്ട് റൗണ്ടിൽ ഗോളുകളില്ല എന്ന റെക്കോർഡ് തുടരുകയാണ്. നാല് ലോകകപ്പിൽ കളിച്ച മെസ്സിക്ക് നാല് ലോകകപ്പിലും നോക്കൗട്ട് റൗണ്ടിൽ ഗോളടിക്കാൻ കഴിഞ്ഞിട്ടില്ല. 756 മിനുട്ടാണ് മെസ്സി ഇതുവരെ ലോകകപ്പിലെ നോക്കൗട്ട് റൗണ്ടുകളിൽ കളിച്ചത്. ഒരിക്കൽ പോലും വല കുലുക്കാൻ അർജന്റീനയുടെ ഏറ്റവും മികച്ച താരത്തിന് ആയില്ല.

കഴിഞ്ഞ തവണ ഫൈനൽ വരെ അർജന്റീനക്കൊപ്പം എത്തിയിട്ടും മെസ്സിക്ക് നോക്കൗട്ട് റൗണ്ടുകളിൽ ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഇനി ഈ മോശം റെക്കോർഡിന് അവസാനമുണ്ടാകുമോ എന്നറിയാൻ ഖത്തർ ലോകകപ്പ് വരെ‌ കാത്തിരിക്കേണ്ടി വരും. ഇനിയൊരു ലോകകപ്പിന് മെസ്സി ഉണ്ടാകുമോ എന്നതും സംശയമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement