Picsart 22 12 12 13 31 58 961

“മെസ്സിയെ മാൻ മാർക്ക് ചെയ്യാൻ ക്രൊയേഷ്യ നിൽക്കില്ല”

ലയണൽ മെസ്സി മാത്രമല്ല അർജന്റീന എന്നും ടീമിനെ മൊത്തമായി തടയേണ്ടതുണ്ട് എന്നും ക്രൊയേഷ്യൻ താരം പെറ്റ്കോവിച്. ബ്രസീലിനെതിരെ ക്രൊയേഷ്യയുടെ സമനില ഗോൾ നേടിയ താരം മെസ്സിയെ തടയാൻ മാത്രമായി ഒരു പദ്ധതി ഇടുന്നത് ശരിയാകില്ല എന്നും പറയുന്നു.

മെസ്സിയെ തടയാൻ മാത്രമായി ഞങ്ങൾക്ക് ഇതുവരെ ഒരു പ്രത്യേക പദ്ധതിയില്ല. സാധാരണയായി ഒരു കളിക്കാരനെ മാത്രം തടയുന്നതിനായി ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാറില്ല, മുഴുവൻ ടീമിനെയും തടയുക ആണ് ലക്ഷ്യം. പെറ്റ്കോവിച്ച് പറഞ്ഞു.

അർജന്റീന എന്നത് ലയണൽ മെസ്സി മാത്രമല്ല എന്നുൻ അവർക്ക് മികച്ച ഒരുപാട് കളിക്കാരുണ്ട്. ഞങ്ങൾക്ക് മുഴുവൻ അർജന്റീന ടീമിനെയും പ്രതിരോധിക്കേണ്ടതുണ്ട് എന്നും പെറ്റ്കോവിച് പറഞ്ഞു.

Exit mobile version