Picsart 22 12 19 00 23 57 754

ചരിത്രം എഴുതി മെസ്സി, രണ്ട് ഗോൾഡൻ ബോൾ നേടുന്ന ആദ്യ താരം

ഈ ലോകകപ്പിൽ കിരീടം ഉറപ്പിച്ചതോടൊപ്പം ലയണൽ മെസ്സി ഖത്തർ ലോകകപ്പിലെ ഗോൾഡൻ ബോളും സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച താരത്തിന് ലഭിക്കുന്ന പുരസ്കാരം ആണ് ഗോൾഡൻ ബോൾ. മെസ്സി എംബപ്പെയെ മറികടന്നാണ് ഗോൾഡൻ ബോൾ പുരസ്കാരം നേടിയത്. മെസ്സി ഈ ലോകകപ്പിൽ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റും അർജന്റീനക്കായി സംഭാവന ചെയ്തിരുന്നു. ഈ ഏഴു ഗോളിൽ രണ്ടെണ്ണം ഇന്ന് ഫൈനലിൽ ആയിരുന്നു

അർജന്റീനയുടെ ക്യാപ്റ്റൻ ഇത് രണ്ടാം തവണയാണ് ഗോൾഡൻ ബോൾ നേടുന്നത്. 2014ൽ അർജന്റീന ലോകകപ്പിൽ റണ്ണേഴ്സ് അപ്പ് ആയപ്പോഴും ലയണൽ മെസ്സി ആയിരുന്നു ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. രണ്ട് ലോകകപ്പിൽ ഗോൾഡൻ ബോൾ സ്വന്തമാക്കുന്നത് ആദ്യ താരമായി ലയണൽ മെസ്സി ഇതോടെ മാറി.

അർജന്റീന ഗോൾ കീപ്പർ എമി മാർട്ടിനസ് മികച്ച ഗോൾ കീപ്പർ ആയും അർജന്റീനയുടെ യുവതാരം എൻസോ മികച്ച യുവതാരമായും തിരഞ്ഞെടുക്കപ്പെട്ടു.

Exit mobile version