Picsart 22 11 27 03 08 42 394

“വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ല” – മെസ്സി

ഇന്ന് മെക്സിക്കോയെ തോൽപ്പിച്ച് ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് ആയിരുന്നു. ഈ വിജയം അർജന്റീനക്ക് അത്യാവശ്യമായിരുന്നു എന്ന് ലയണൽ മെസ്സി മത്സര ശേഷം പറഞ്ഞു. മെക്സിക്കോയ്ക്ക് എതിരെ ഒരു ഗോൾ നേടാനും ഒരു അസിസ്റ്റ് സംഭാവന ചെയ്യാനും മെസ്സിക്ക് ആയിരുന്നു‌.

ഞങ്ങൾക്ക് ഈ ഫലം ആവശ്യമായിരുന്നു. ആദ്യ മത്സരം ഞങ്ങൾക്ക് എളുപ്പമായിരുന്നില്ല. ഇത് സാധാരണമാണ് … ആദ്യ ഗെയിമിൽ വളരെയധികം സമ്മർദ്ദമുണ്ടാകും. ഒപ്പം ഞങ്ങൾക്ക് ആയി ധാരാളം യുവ താരങ്ങൾ കളിക്കുന്നുണ്ട് അവരുടെ ലോകകപ്പിലെ ആദ്യ മത്സരമായിരുന്നു അത്‌. എന്നാൽ ഇത് മോശമായി കളിച്ചതിന് ന്യായീകരണമല്ല എന്നും മെസ്സി പറഞ്ഞു.

ഞങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറല്ല. ഞങ്ങൾക്ക് എല്ലാ ഫൈനലുകളും കളിക്കണം, ഞങ്ങൾക്ക് തെറ്റുകൾ പറ്റില്ല എന്ന് ഉറപ്പിക്കണം. മെസ്സി പറഞ്ഞു. ഞങ്ങൾ വളരെക്കാലമായി ഒരുമിച്ചു പ്രവർത്തിക്കുന്ന സംഘമാണ്. തിരിച്ചടികളോടുള്ള ഞങ്ങളുടെ പ്രതികരണം ഇങ്ങനെ ആയിരിക്കും എന്നും മെസ്സി പറഞ്ഞു.

Exit mobile version