Picsart 22 12 13 23 46 18 845

“മെസ്സിക്ക് വേണ്ടി ഫ്രാൻസിന് ഒരു പ്ലാനും ഇല്ല, മെസ്സിക്ക് എതിരെ ഒരു പ്ലാനും ഇടാൻ ആകില്ല”

മെസ്സിക്കെതിരെ ഒരു പ്ലാനും ഫ്രാൻസിന് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല എന്ന് മുൻ ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ഗേൽ ക്ലിചി. നിങ്ങൾക്ക് ഒന്നും മെസ്സിക്ക് എതിരെ ആസൂത്രണം ചെയ്യാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. കാരണം മെസ്സി ഓൺ ആണെങ്കിൽ അദ്ദേഹത്തെ തടയാൻ ആകില്ല. ഈ ടൂർണമെന്റിന്റെ തുടക്കം മുതൽ അദ്ദേഹം ഫോമിൽ ആണ്. നിങ്ങൾക്ക് അവനെ തടയാൻ കഴിയില്ല ക്ലിഷി പറയുന്നു.

എംബാപ്പെക്ക് വേണ്ടത്ര അറ്റാക്കിംഗ് സേവനം നൽകാനും ഫ്രാൻസ് ഫൈനലിൽ പാടുപെടുമെന്ന് ക്ലിച്ചി പറഞ്ഞു. എംബപ്പെയെ അറ്റാക്കിൽ ഫ്രീ ആക്കാനായി ദെഷാംസ് തീരുമാനിച്ചാൽ അത് ഫ്രാൻസിന് മധ്യനിരയിൽ മെസ്സിയെ തടയാൻ ഉള്ള ആളുകളുടെ എണ്ണം കുറക്കും എന്നും അദ്ദേഹം പറയുന്നു.

ഫൈനൽ മത്സരം തീർച്ചയായും എംബപ്പെ vs മെസ്സി പോരാട്ടം ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version