മെസ്സിക്ക് ഒറ്റക്ക് ഫ്രാൻസിന്റെ വിധി നിർണയിക്കാൻ കഴിയുമെന്ന് ഫ്രാൻസ് ഗോൾ കീപ്പർ ലോറിസ്

- Advertisement -

ഫോമിലെത്തിയാൽ മെസ്സിക്ക് ഒറ്റക്ക് തന്നെ അർജന്റീനക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിന്റെ വിധി നിർണയിക്കാൻ പറ്റുമെന്ന് ഫ്രാൻസ് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ്. അർജന്റീനക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിന് മുൻപാണ് താരം മെസ്സിയുടെ കഴിവിനെ പ്രകീർത്തിച്ച് പ്രസ്താവന നടത്തിയത്.

അർജന്റീനക്കെതിരെ ഫ്രാൻസ് മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ ജയിക്കാൻ കഴിയു എന്നും ലോറിസ് ഓർമിപ്പിച്ചു. മെസ്സി ഒരാൾ മാത്രം മാർക്ക് ചെയ്യുന്നതിന് പകരം ടീം ഒറ്റകെട്ടായി മെസ്സിയെ ഫ്രാൻസ് ടീം പ്രതിരോധിക്കുമെന്നും ഫ്രാൻസ് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. മെസ്സിയെ പറ്റിയും ഫ്രഞ്ച് യുവതാരം എംബപ്പേ പറ്റിയുള്ള താരതമ്യത്തെ പറ്റി ചോദിച്ചപ്പോൾ ലോറീസിന്റെ മറുപടി ഇതായിരുന്നു “മെസ്സി ഒരു അതുല്യ കളിക്കാരനാണ്, മെസ്സി വേറെ ആരുമായും താരതമ്യപ്പെടുത്താൻ കഴിയില്ല” ലോറിസ് പറഞ്ഞു.

ഇന്നത്തെ മത്സരത്തിൽ അർജന്റീനക്ക് ഒരുപാടു കാര്യങ്ങൾ തെളിയിക്കാൻ ഉണ്ടെന്നും ഗ്രൂപ്പ് ഘട്ടത്തിലെ മോശം പ്രകടനം മറികടന്ന് മുൻപോട്ട് പോവാൻ അവർ ശ്രമിക്കുമെന്നും ലോറിസ് പറഞ്ഞു. നൈജീരിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ജയിച്ചിരുന്നു. പ്രീ ക്വാർട്ടർ യോഗ്യത തുലാസിലായ സമയത്താണ് നൈജീരിയയെ പരാജയപ്പെടുത്തി അർജന്റീന പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. മത്സരത്തിൽ മെസ്സി മികച്ച ഒരു ഗോളോടെ തന്റെ ഈ ലോകകപ്പിലെ ആദ്യ ഗോൾ നേടുകയും ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement