ലോകകപ്പിന് ഇനി 4 ദിവസം; റൊണാൾഡോയും മെസ്സിയും റഷ്യയിൽ എത്തി

Argentina in Russia
- Advertisement -

ലോകകപ്പിന് ഇനി 4 ദിവസങ്ങൾ മാത്രം ബാക്കി. ലോകകപ്പിൽ പങ്കെടുക്കുന്ന ഒരോ രാജ്യങ്ങളായി റഷ്യയിൽ വിമാനം ഇറങ്ങി തുടങ്ങി. ഇന്നലെ സൂപ്പർ താരങ്ങളായ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ ടീമുകൾക്കൊപ്പം. റഷ്യയിൽ എത്തി. അർജന്റീന, പോർച്ചുഗൽ എന്നിവർ കൂടാതെ കുഞ്ഞൻ രാജ്യമായ ഐസ്‌ലാന്റും ഏഷ്യൻ പ്രതീക്ഷകളായ സൗദി അറേബ്യയും ഇന്നലെ റഷ്യയിൽ വിമാനം ഇറങ്ങി. ഏഷ്യയിൽ മറ്റൊരു ശക്തിയായ ഇറാൻ നേരത്തെ റഷ്യയിൽ എത്തിയിരുന്നു.

ലോകകപ്പിലെ ഉദ്ഘാടന മത്സരം കളിക്കുന്ന ടീമാണ് സൗദി അറേബ്യ. ഉദ്ഘാടന മത്സരം കളിക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന നേട്ടം സൗദിക്ക് ഇത്തവണ സ്വന്തമാകും. റൊണാൾഡൊയുടെ പോർച്ചുഗലിന് ജൂൺ 15ന് സ്പെയിനുമായാണ് ആദ്യ മത്സരം. മെസ്സിയുടെ അർജന്റീനയ്ക്ക് ജൂൺ 16ന് ഐസ്‌ലാന്റ് ആണ് ആദ്യ എതിരാളികൾ.

Team Saudi Arabia
Argentina in Russia
Portugal in Russia
Iceland in Russia

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement