മെസ്സിക്കും റൊണാൾഡോയ്ക്കും ഒരു നാണക്കേട് മാറ്റേണറ്റതുണ്ട്

- Advertisement -

ഇന്ന് പ്രീക്വാർട്ടറിലെ നിർണായക പോരാട്ടത്തിന് ഇറങ്ങുന്ന റൊണാൾഡോയ്ക്കും മെസ്സിക്കും ഒരു നാണക്കേട് മറികടക്കേണ്ടതുണ്ട്. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടുകളിൽ ഇതുവരെ സ്കോർ ചെയ്തിട്ടില്ല എന്ന കാര്യമാണ് ഇരുവർക്കും തിരുത്തേണ്ടതായിട്ടുള്ളത്. ഇരുവരുടെയും നാലാം ലോകകപ്പാണിത്. നോക്കൗട്ട് റൗണ്ടിൽ മെസ്സി 666 മിനുട്ട് ഫുട്ബോൾ ആണ് ഇതുവരെ കളിച്ചത്. കഴിഞ്ഞ തവണ ഫൈനൽ വരെ അർജന്റീനക്കൊപ്പം എത്തിയിട്ടും മെസ്സിക്ക് നോക്കൗട്ട് റൗണ്ടുകളിൽ ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല.

424 മിനുട്ടാണ് ഇതുവരെ റൊണാൾഡോ ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിൽ കളിച്ചത്‌. റൊണാൾഡോക്കും സെമി വരെ എത്തിയിട്ടും 2006ൽ ഒരു ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഇരുവർക്കും ഇന്ന് ആ നാണക്കേട് മാറ്റൽ കൂടെ ഇന്ന് ലക്ഷ്യമുണ്ടാകും. റൊണാൾഡോയ്ക്ക് ഇതുവരെ ലോകകപ്പിൽ ഏഴു ഗോളുകളും മെസ്സിക്ക് ആറു ഗോളുകളും ഉണ്ട്. പക്ഷെ എല്ലാം ഗ്രൂപ്പ് ഘത്തിലാണ് പിറന്നത് എന്നു മാത്രം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement