പരിക്ക് പേടിക്കാനില്ല, ടാക്കിൾ ചെയ്ത ആദിൽ റമിയെ വെറുതെ വിടണമെന്ന് എമ്പപ്പെ

- Advertisement -

ഫ്രാൻസിനും ഫുട്ബോൾ ആരാധകർക്കും ആശ്വസിക്കാം. എമ്പപ്പെയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമല്ല. ഇന്ന് ട്രെയിനിങ്ങിനിടെ എമ്പപ്പെയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്നുമുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് താരം ട്വിറ്ററിൽ ആശ്വാസ വാക്കുകളുമായി എത്തിയത്. തന്റെ പരിക്ക് ചെറിയ നോക്ക് മാത്രമാണെന്നും, പേടിക്കാനൊന്നും ഇല്ല എന്നും പി എസ് ജിയുടെ യുവതാരം ട്വീറ്റ് ചെയ്തു.

തനിക്ക് ആശ്വാസ സന്ദേശങ്ങൾ അയച്ചവർക്ക് എമ്പപ്പെ നന്ദിയും പറഞ്ഞു. ഒപ്പം തന്നെ ടാക്കിൾ ചെയ്ത കുറ്റത്തിന് ആദിൽ റമിയെ വേട്ടയാടരുത് എന്നും എമ്പപ്പെ ട്വിറ്ററിൽ കുറിച്ചു. ആദിൽ മനപ്പൂർവ്വം ചെയ്തതല്ല അദ്ദേഹത്തെ വെറുതെ വിടണമെന്നും താരം പറഞ്ഞു. ആദിൽ റമിയുടെ ടാക്കിളിൽ ആയിരുന്നു എമ്പപ്പെയ്ക്ക് പരിക്കേറ്റത്‌. ഇതിനു ശേഷം സാമൂഹിക മാധ്യമങ്ങളിൽ ഫ്രാൻസ് ആരാധകർ റമിയെ ആക്രമിച്ചിരുന്നു.

പരിക്ക് ഗുരുതരമല്ല എങ്കിലും ഫ്രാൻസിന്റെ ആദ്യ മത്സരത്തിന് എമ്പപ്പെ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. മികച്ച ഫോമിലുള്ള എമ്പപ്പെ ഫ്രാൻസിന്റെ അവസാന സൗഹൃദ മത്സരത്തിലും ഗോൾ നേടിയിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement