രാജ്യത്തിന് കളിക്കുന്നതിന് പ്രതിഫലം വേണ്ട, ആ പണം ദാനം ചെയ്ത് ഫ്രഞ്ച് താരം എമ്പാപ്പെ

- Advertisement -

19കാരനായ എമ്പാപ്പെ രാജ്യത്തിനായി കളിക്കുന്നതിന് പ്രതിഫലം വാങ്ങേണ്ട എന്ന് തീരുമാനിച്ചു. ഫ്രാൻസിന്റെ സ്ട്രൈക്കറായ എമ്പാപ്പെ റഷ്യയിൽ മികച്ച രീതിയിലായിരുന്നു ടൂർണമെന്റ് തുടങ്ങിയത്. ഈ ലോകകപ്പിൽ സ്കോർ ചെയ്തു കൊണ്ട് ഫ്രഞ്ച് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായും എമ്പാപ്പെ മാറിയിരുന്നു‌. ഇപ്പോൾ മറ്റൊരു കാര്യത്തിലൂടെയും താരമായി മാറുകയാണ് എമ്പാപ്പെ.

രാജ്യത്തിനായി കളിക്കുന്നതിന് പ്രതിഫലം വാങ്ങേണ്ട എന്നാണ് താരത്തിന്റെ തീരുമാനം. രാജ്യത്തിന് വേണ്ടി കളിക്കുന്നത് അഭിമാനമാണെന്നും, ഇത് സേവനമായാണ് കണക്കാക്കുന്നത് എന്നും താരം പറയുന്നു. രാജ്യം തരുന്ന പൈസ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ദാനം നൽകാനാണ് എമ്പാപ്പെയുടെ തീരുമാനം. ഏകദേശം 13 ലക്ഷത്തോളം രൂപയാണ് ഒരു മത്സരത്തിന് താരത്തിന്റെ പ്രതിഫലം.

ഇംഗ്ലീഷ് ദേശീയ ടീമും നേരത്തെ ഇത്തരത്തിലുള്ള മാതൃക കാണിച്ചു തന്നിരുന്നു. ഇംഗ്ലണ്ട് താരങ്ങൾ 2007 മുതൽ ശമ്പളം വാങ്ങാതെയാണ് രാജ്യത്തിനായി കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement