നൈജീരിയക്കെതിരെയുള്ള മത്സരം എളുപ്പമാവില്ലെന്ന് മെസ്സി

ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നൈജീരിയക്കെതിരായ മത്സരം എളുപ്പമാവില്ലെന്ന് അർജന്റീന സൂപ്പർ താരം ലിയോണൽ മെസ്സി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണ് അർജന്റീനയും നൈജീരിയയും തമ്മിൽ. അതെ സമയം ലോകകപ്പിൽ ഇതിനു മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയ സമയത്തെല്ലാം ജയം അർജന്റീനയുടെ പക്ഷത്ത് ആയിരുന്നു.

പക്ഷെ  ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയ സൗഹൃദ മത്സരത്തിൽ 4-2ന്റെ ഞെട്ടിക്കുന വിജയം നൈജീരിയ സ്വന്തമാക്കിയിരുന്നു. നൈജീരിയയെ പറ്റി കൂടുതൽ അറിയില്ലെന്ന് പറഞ്ഞ മെസ്സി ആഫ്രിക്കൻ ടീമുകൾ എപ്പോഴും വളരെ ശക്തരും ജയിക്കാൻ ബുദ്ധിമുട്ടുള്ളവർ ആണെന്നും പറഞ്ഞു.

ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഐസ് ലാൻഡിനെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. ആദ്യ മത്സരത്തിൽ മികച്ച തുടക്കം ലഭിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് പറഞ്ഞ മെസ്സി ഐസ് ലാൻഡിനെതിരെയുള്ള മത്സരവും എളുപ്പമാവില്ല എന്ന് പറഞ്ഞു. ക്രോയേഷ്യൻ ടീമിൽ യൂറോപ്യൻ ലീഗിൽ കളിക്കുന്ന ഒരുപാട് പേരുണ്ടെന്നും അത് കൊണ്ട് തന്നെ അവർക്കെതിരെയുള്ള മത്സരവും എളുപ്പമാവില്ലെന്നും മെസ്സി കൂട്ടിച്ചർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമൂന്നാമതും ലോകകപ്പിന് ആതിഥ്യമരുളാൻ മെക്സിക്കോ
Next articleഅരങ്ങേറ്റത്തിനൊരുങ്ങി അഫ്ഗാനിസ്ഥാന്‍, ഇന്ത്യ ബാറ്റ് ചെയ്യും